ടാറ്റ സെസ്റ്റ് രഞ്ചന്‍ഗാവില്‍ നിര്‍മിക്കും

Written By:

ടാറ്റയും ഫിയറ്റും ചേര്‍ന്നു സ്ഥാപിച്ച രഞ്ചന്‍ഗാവ് പ്ലാന്റിന്‍ നിന്നായിരിക്കും പുതിയ സെസ്റ്റ് സെഡാന്‍ നിര്‍മിച്ച് പുറത്തിറക്കുക എന്നറിയുന്നു. നിലവില്‍ ഫിയറ്റിന്റെ ലിനിയ, പൂന്തോ എന്നീ വാഹനങ്ങള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്.

ടാറ്റയുടെ വിസ്ത, മാന്‍സ എന്നീ വാഹനങ്ങളാണ് രഞ്ചന്‍ഗാവ് പ്ലാന്റില്‍ നിര്‍മിക്കുന്നത്. ഇവയില്‍ മാന്‍സ ഹാച്ച്ബാക്കിന്റെ ഉല്‍പാദനം അധികം താമസിക്കാതെ തന്നെ ടാറ്റ അവസാനിപ്പിക്കും. വിസ്ത ഹാച്ച്ബാക്കിനൊപ്പം സെസ്റ്റ് സെഡാനും ഈ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കാനാണ് പരിപാടി.

മഹാരാഷ്ട്രയിലാണ് രഞ്ചന്‍ഗാവ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

Ranjangaon Plant To Handle production Of Compact Sedan

മാന്‍സ സെഡാന്റെ നിരവധി ഘടകഭാഗങ്ങള്‍ സെസ്റ്റ് സെഡാന്‍ പങ്കിടുന്നുണ്ട്. ഇക്കാരണം കൊണ്ടു കൂടിയാണ് സെസ്റ്റ് ഉല്‍പാദനം രഞ്ചന്‍ഗാവിലാക്കാമെന്ന് ടാറ്റ തീരുമാനിച്ചത്. സെസ്റ്റിനൊപ്പം പുറത്തിറങ്ങാനുള്ള ബോള്‍ട്ട് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് സെസ്റ്റ് സെഡാന്‍ എന്നുമറിയുക.

ടാറ്റ ബോള്‍ട്ട് നിര്‍മിക്കുക ടാറ്റയുടെ പിംപ്രിചിഞ്ച്‌വാദ് പ്ലാന്റിലായിരിക്കും. പൂനെയിലാണിത്. ഇവിടെയ ഒരു വിസ്ത മോഡലും ഇന്‍ഡികയും നിര്‍മിക്കുന്നുണ്ട്.

ടാറ്റ ബോള്‍ട്ടിലും സെസ്റ്റിലും ഫിയറ്റില്‍ നിന്നു വാങ്ങിയ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ 1.2 ലിറ്ററിന്റെ ഒരു ടര്‍ബോ പെട്രോള്‍ എന്‍ജിനും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നു.

English summary
It's place will instead be taken by the Zest, the new compact sedan that's based on the Bolt hatchback. despite based on the Bolt, the Zest still shares several components with its predecessor, Manza, which will let it continue on the same production line.
Story first published: Thursday, May 22, 2014, 17:18 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark