റെഡ്ബുള്‍: അനുസരണയില്ലാത്ത പോരുകാള
വിചിത്രമായ സ്റ്റണ്ടുകള്‍ സംഘടിപ്പിക്കുന്നത് റെഡ്ബുള്ളിന്റെ സ്വയംവില്‍പനാ തന്ത്രങ്ങളിലൊന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ (ഇന്ത്യയിലടക്കം) ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട് റെഡ്ബുള്‍. ഇവയുടെയെല്ലാം വീഡിയോകള്‍ യൂടൂബ് വഴി പൊതുജനങ്ങളിലേക്ക് എത്തിക്കാറുമുണ്ട്.
ഫോര്‍മുല വണ്‍ വേദികളുടെ കൂട്ടത്തിലേക്ക് പുതുതായി കയറിയിരിക്കുന്ന സര്‍ക്യൂട്ട് ഓഫ് ദി അമേരിക്ക ട്രാക്കില്‍ റെഡ്ബുള്‍ നടത്തിയ ഒരു പ്രകടനമാണ് ചുവടെ. ഈ ട്രാക്കിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. പണി പൂര്‍ത്തിയാകാത്ത ട്രാക്കിലേക്ക് അനുസരണയില്ലാത്ത പോരുകാളയെപ്പോലെ റെഡ്ബുള്‍ കാര്‍ ഗരേജില്‍ നിന്നും ചാടിയിറങ്ങുന്നു. കൊബോയ്‌സ് കുതിരപ്പുറത്ത് പിന്നാലെ....


Click it and Unblock the Notifications








