പോളോ ജിടി ജൂലൈയില്‍ വിപണിയിലെത്തും

By Santheep

പോളോ ഹാച്ച്ബാക്കിന്റെ ജിടി പതിപ്പ് ഇന്ത്യയില്‍ വില്‍പന അവസാനിപ്പിച്ച വിവരം കഴിഞ്ഞ ദിവസം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിഎസ്‌ഐ, ടിഡിഐ എന്നീ രണ്ടു വേരിയന്റുകളിലായാണ് ജിടി പതിപ്പ് ലഭ്യമായിരുന്നത്. ഇപ്പോൾ ലഭിച്ച ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പോളോയുടെ പുതുക്കിയ പതിപ്പ് ജൂലൈ മാസത്തിനു ശേഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കും.

അതെസമയം സാധാരണ പോളോ പതിപ്പിന്റെ പുതുക്കല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ജൂലൈ മാസത്തില്‍ തന്നെയായിരിക്കും നടക്കുക. ഈ മോഡലിന്റെ വില്‍പന തുടങ്ങിയതിനുശേഷമായിരിക്കും പോളോ ജിടിയുടെ വരവ്.

volkswagen polo gt

ഇതുവരെ വിറ്റുകൊണ്ടിരുന്ന പോളോ ജിടി ടിഎസ്‌ഐ പതിപ്പില്‍ ടര്‍ബോ ഘടിപ്പിച്ച 1.2 ലിറ്ററിന്റെ ടിഎസ്‌ഐ എന്‍ജിനാണുണ്ടായിരുന്നത്. 104 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ പകരും. 170 എന്‍എം ആണ് ചക്രവീര്യം. 7 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ജിടി പതിപ്പില്‍ ഘടിപ്പിച്ചിരുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഡിഐ പതിപ്പില്‍ 1.6 ലിറ്റര്‍ എന്‍ജിനാണ് ചേര്‍ത്തിരുന്നത്. ടര്‍ബോ ഘടിപ്പിച്ചതാണ് ഈ എന്‍ജിനും. 103 കുതിരശക്തി ലഭിക്കുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു ഈ എന്‍ജിനെ. പരമാവധി ചക്രവീര്യം 250 എന്‍എം ആണ്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ഈ വാഹനത്തിലുള്ളത്.

ഇന്നത്തെ വീഡിയോ
നിഷ്‌കളങ്കതയുടെ ചിറകരിയുന്ന അമിതവേഗം

മറ്റുള്ളവരുടെ ആഹ്ലാദങ്ങളിലേക്ക് തന്റെ കാറും പായിച്ച് ഇടിച്ചുകേറി ചെല്ലുന്നവന്‍ ലോകത്തിലെ ഏറ്റവും നാശംപിടിച്ച ജീവികളിലൊരാളാകുന്നു. ആ പാച്ചില്‍ കുട്ടികള്‍ക്കിടയിലേക്കാണെങ്കില്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപി അവനാകുന്നു. ഇക്കാരണങ്ങളാണ് വേഗത എപ്പോഴും ഒരു കൊടിയ പാപമായി മാറുന്നത്. അത് നിഷ്‌കളങ്കതയുടെ ചിറകരിയുന്നു.

<iframe width="600" height="450" src="//www.youtube.com/embed/MD8BkIgp9Fo?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, June 28, 2014, 15:24 [IST]
English summary
According to the report, the GT variants will launch a month after the regular Polo goes on sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X