എംഡബ്ല്യു എക്‌സ്3 ലോഞ്ച് ചെയ്തു

By Santheep

ബിഎംഡബ്ല്യു എക്‌സ്3 എസ്‌യുവി വിപണിയിലെത്തി. ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍ മാത്രമേ ഈ യൂട്ടിലിറ്റി വാഹനത്തിനുള്ളൂ. 44,90,000 രൂപയില്‍ തുടങ്ങി 49,90,000 അവസാനിക്കുന്നു വാഹനത്തിന്റെ വിലകള്‍.

2 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എന്‍ജിനാണ് എക്‌സ്3യില്‍ ഘടിപ്പിച്ചിട്ടുള്ളത്. 190 കുതിരശക്തിയും 200 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍.

Refreshed BMW X3 Launched

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ എടുക്കുക 8.1 സെക്കന്‍ഡ് നേരമാണ്. വാഹനത്തിന്റെ പരമാവധി വേഗത 210 കിലോമീറ്റര്‍.

2014 ആദ്യത്തില്‍ നടന്ന ജനീവ മോട്ടോര്‍ഷോയിലാണ് എക്‌സ്3യുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയില്‍ ചെന്നൈ പ്ലാന്റിലാണ് എക്‌സ്3യുടെ അസംബ്ലിങ് ജോലികള്‍ നടക്കുക.

ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് വാഹനത്തിന്. മുന്‍ പതിപ്പിനെ അപേക്ഷിച്ച് വലിപ്പമേറിയ ഹെഡ്‌ലാമ്പുകളാണ് ഈ എസ്‌യുവിക്ക് ഇപ്പോഴുള്ളത്. ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈനിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ഓഡി ക്യു5, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2, മെഴ്‌സിഡിസ് എംഎല്‍ക്ലാസ്, വോള്‍വോ എക്‌സ്‌സി60 എന്നീ വാഹനങ്ങളുമായാണ് ബിഎംഡബ്ല്യു എക്‌സ്3 മോഡല്‍ വിപണിയില്‍ മത്സരിക്കേണ്ടത്. വില 43 ലക്ഷത്തിനും 55 ലക്ഷത്തിനും ഇടയില്‍ വരും.

More from DriveSpark

Article Published On: Saturday, August 30, 2014, 16:24 [IST]
English summary
BMW, the German automobile manufacturer today unveiled the new model of their crossover, the X3. Available only with a diesel engine,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X