റിനോയുടെ സെലിബ്രേഷന്‍ ഓഫറുകള്‍

റിനോ ഇന്ത്യയുടെ പുതിയ ഓഫറുകളെ 'സെലിബ്രേഷന്‍ ഓഫര്‍' എന്നാണ് വിളിക്കുന്നത്. ഹോളി, പുതുവര്‍ഷം, ലോകകപ്പ് ഫൂട്‌ബോള്‍ തുടങ്ങിയ ആഘോഷങ്ങളുടെ പരിസരത്തായതിനാലാവണം ഇത്. റിനോയുടെ മൂന്ന് മോഡലുകള്‍ക്കാണ് സെലിബ്രേഷന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വിജയിച്ച മോഡലായ ഡസ്റ്റര്‍ യൂട്ടിലിറ്റിക്കും ഓഫറുകളുണ്ട്. വിശദവിവരങ്ങള്‍ വേണ്ടവര്‍ക്ക് താഴെ വരാം.

റിനോ സ്‌കാല

റിനോ സ്‌കാല

സണ്ണി സെഡാന്റെ റിനോ പതിപ്പായ സ്‌കാല ഇപ്പോള്‍ വാങ്ങുകയാണെങ്കില്‍ ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സ് സൗജന്യമായി ലഭിക്കും. 15,000 രൂപയോളം വരുന്ന എക്‌സ്‌ചേഞ്ച് ബോണസ്സും പ്രഖ്യാപിച്ചിട്ടുണ്ട്.

റിനോ പള്‍സ്

റിനോ പള്‍സ്

റിനോ പള്‍സ് ഹാച്ച്ബാക്കിന് ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സും 25,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ്സും ഓഫര്‍ ചെയ്യുന്നു.

റിനോ ഡസ്റ്റര്‍

റിനോ ഡസ്റ്റര്‍

വില്‍പനയില്‍ ഒരല്‍പം പിന്നാക്കം നില്‍ക്കുകയാണ് ഡസ്റ്റര്‍ എസ്‌യുവി ഇപ്പോള്‍. നിസ്സാന്‍ ടെറാനോ, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ വാഹനങ്ങളുടെ വിപണി പ്രവേശത്തിനു ശേഷമാണിത് സംഭവിച്ചത്. ആദ്യത്തെ ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സ് സൗജന്യമായി ലഭിക്കും ഇപ്പോള്‍. കൂടാതെ 20,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നു.

ചിത്രത്തിൽ ഡസ്റ്റർ അഡ്വഞ്ചർ

ചിത്രത്തിൽ ഡസ്റ്റർ അഡ്വഞ്ചർ

ഈ മൂന്ന് മോഡലുകള്‍ക്കും കോര്‍പറേറ്റ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. നാലു വര്‍ഷത്തെ റോഡ്-സൈഡ് അസിസ്റ്റന്‍സ്, നാലു വര്‍ഷത്തേക്ക് എക്‌സ്റ്റന്‍ഡഡ് വാറന്റി തുടങ്ങിയവയും ഉണ്ട്. കൂടുതല്‍ വിശദമായി അറിയുവാന്‍ അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

More from DriveSpark

Article Published On: Thursday, April 3, 2014, 11:50 [IST]
English summary
As part of this celebration offer which is applicable on the Pulse, Duster and Scala, customers are now entitled to a complimentary 1st year insurance, etc.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X