റിനോയുടെ ആള്‍ട്ടോ എതിരാളി എക്‌സ്‌പോയിലേക്ക്

റിനോയുടെ നിരവധി കാറുകള്‍ വരുന്ന എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ ഓട്ടോപ്രണയികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു കണ്‍സെപ്റ്റിനെയാണ്. ഈ വാഹനത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കണ്‍സെപ്റ്റിന്റെ ആദ്യ ആഗോള അവതരണമാണ് ദില്ലിയില്‍ നടക്കുക.

റിനോയുടെ ദീര്‍ഘകാല സ്വപ്‌നമായ എന്‍ട്രിലെവല്‍ ചെറുകാറിന്റെ കണ്‍സെപ്റ്റാണ് വരാന്‍ പോകുന്നതെന്നാണ് പരക്കെ ഊഹിക്കപ്പെടുന്നത്. ഇടക്കാലത്ത് ബജാജിന്റെ കൂടെക്കൂടി ഒരു ചെറുകാറിനായ ശ്രമം നടത്തിയിരുന്നു. അങ്ങനെ പുറത്തുവന്ന ആര്‍ഇ60 എന്ന വാഹനം എന്ത് ജന്തുവാണെന്ന് റിനോയ്ക്ക് ഇപ്പോഴും തിരിഞ്ഞിട്ടില്ല. ഈ നിരാശയില്‍ നിന്നുള്ള ഉയിര്‍പ്പാണ് ദില്ലി എക്‌സ്‌പോയില്‍ കാണാന്‍ പോകുന്നത്.

Renault Cars At Delhi Auto Expo

എന്‍ട്രിലെവല്‍ വിപണിയില്‍ മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ വാഹനങ്ങള്‍ക്കെതിരായി ഇടംപിടിക്കുകയാണ് റിനോയുടെ ശ്രമമെന്നൂഹിക്കപ്പെടുന്നു. ദില്ലി ഓക്‌സ്‌പോയില്‍ തന്നെ ലോഞ്ച് ചെയ്യുന്ന ഡാറ്റ്‌സന്‍ കാറുകളും റിനോയുടെ ചെറുകാറിന് എതിര്‍നിരയില്‍ നിലപാടെടുക്കും.

എ-എന്‍ട്രി എന്നാണ് റിനോ എന്‍ട്രിലെവല്‍ കാര്‍ കണ്‍സെപ്റ്റിന് പേര് എന്നറിയുന്നു. 3 ലക്ഷത്തിന്റെ പരിസരത്തായിരിക്കും വാഹനത്തിന്റെ വില. പള്‍സ് ഹാച്ച്ബാക്കിനും താഴെയായി ഇത് നിലയുറപ്പിക്കുന്നു.

ഈ കാറിനെക്കൂടാതെ രണ്ട് മുഖംമിനുക്കലുകള്‍ കൂടി റിനോ അവതരിപ്പിക്കും. ഇതില്‍ ഒരെണ്ണം ലിമിറ്റഡ് എഡിഷന്‍ പതിപ്പായിരിക്കും.

ഡസ്റ്റര്‍, ഫ്‌ലൂവന്‍സ് എന്നിവയെയാണ് പുതുക്കുന്നത്.

ആഗോളവിപണിയില്‍ ഒരു പുതുക്കല്‍ നേരത്തെ ലഭിച്ചുകഴിഞ്ഞ കോലിയോസിന്റെ വരവാണ് മറ്റൊന്ന്. പുതുക്കിയ പതിപ്പ് എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടും. റിനോയുടെ ലിമിറ്റഡ് എഡിഷന്‍ മോഡലും ഈ എക്‌സ്‌പോയില്‍ കണ്ടേക്കാം.

More from DriveSpark

Article Published On: Thursday, January 23, 2014, 14:03 [IST]
English summary
Renault will be displaying an array of products at the Delhi Auto Expo and a world premiere of a Renault concept car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X