റിനോ ഡസ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍ ലോഞ്ച് ചെയ്തു

By Santheep

റിനോ ഡസ്റ്റര്‍ എസ്‌യുവിയുടെ വില്‍പന ഒരു ലക്ഷത്തിലെത്തിയത് കുറച്ചു മുന്‍പ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിനോയില്‍ നിന്നുള്ള പുതിയൊരു പ്രഖ്യാപനം അറിയിക്കുവാനാണ് ഈ പോസ്റ്റ്. ഡസ്റ്റര്‍ എസ്‌യുവിയുടെ ലക്ഷം വില്‍പന ആഘോഷിക്കുന്നതിനായി ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 'ഡസ്റ്റര്‍ വണ്‍ ലാക് ലിമിറ്റഡ് എഡിഷന്‍' എന്നാണ് ഈ വാഹനം അറിയപ്പെടുക.

ഡസ്റ്ററിന്റെ ആര്‍എക്‌സ്എല്‍ പ്ലസ് വേരിയന്റിലാണ് ഡസ്റ്റര്‍ വണ്‍ ലാക് ലിമിറ്റഡ് എഡിഷന്‍ ലഭ്യമാവുക. നടപ്പുമാസം മുഴുവനും ഈ പതിപ്പിന്റെ വില്‍പനയുണ്ടായിരിക്കുമെന്ന് റിനോ അറിയിക്കും. ഇന്ത്യയിലെ എല്ലാ റിനോ ഡീലര്‍ഷിപ്പുകളിലും വാഹനം ബുക്കു ചെയ്യാം.

Renault Duster 1 Lakh Limited Edition Launched

അതെസമയം, ഡസ്റ്റര്‍ എസ്‌യുവിയുടെ പ്രത്യേക പതിപ്പിന്റെ സവിശേഷതകള്‍ എന്തെല്ലാമെന്നത് ഇപ്പോഴും പുറത്തു വന്നിട്ടില്ല.

റിനോ ഡസ്റ്റര്‍ ഏറ്റവുമധികം വിറ്റുപോകുന്ന ലോകവിപണികളിലൊന്നാണ് ഇന്ത്യ. ഇക്കാരണത്താല്‍ തന്നെ ഇന്ത്യയില്‍ പ്രത്യേകമായി ശ്രദ്ധ പതിപ്പിക്കുന്നുണ്ട് കമ്പനി.

100 രാഷ്ട്രങ്ങളില്‍ റിനോ ഡസ്റ്റര്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള 5 രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തെമ്പാടുമായി 10 ലക്ഷം റിനോ ഡസ്റ്ററുകള്‍ വിറ്റഴിച്ചത് ഈയടുത്തകാലത്ത് വാര്‍ത്തയായിരുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുള്ള മോഡല്‍ കൂടിയാണ് ഡസ്റ്റര്‍. 2012ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഡസ്റ്ററിനായിരുന്നു.

More from DriveSpark

Article Published On: Tuesday, June 3, 2014, 14:52 [IST]
English summary
As a way to celebrate this occasion with its customers, the Indian arm of Renault has launched the Duster 1 lakh limited edition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X