മൂന്ന് മോഡുകളില്‍ ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ്

By Santheep

അടുത്ത ദീപാവലിയെ ലക്ഷ്യമാക്കി വരാനിരിക്കുന്ന വാഹനങ്ങളിലൊന്ന് റിനോ ഡസ്റ്റര്‍ ചെറു എസ്‌യുവിയുടെ ഫോര്‍വീല്‍ ഡ്രൈവ് പതിപ്പാണ്. ഒക്ടോബര്‍ മാസത്തില്‍ ഈ വാഹനത്തിന്റെ വരവ് ഉറപ്പായിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് നിരന്തരമായ ആവശ്യങ്ങളുയര്‍ന്നതിനെ തുടര്‍ന്നാണ് ഫോര്‍ വീല്‍ പതിപ്പ് ഇന്ത്യയില്‍ വില്‍ക്കാന്‍ റിനോ തയ്യാറായിരിക്കുന്നത്.

ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന റിനോ-നിസ്സാന്‍ സംയുക്തസംരംഭത്തിലുള്ള പ്ലാന്റില്‍ നേരത്തെ തന്നെ ഡസ്റ്റര്‍ ഫോര്‍വീലര്‍ പതിപ്പ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ വലതു ഡ്രൈവിങ് സംവിധാനമുള്ള യുകെയിലേക്ക് ചെന്നൈയില്‍ നിര്‍മിച്ച ഫോര്‍വീല്‍ ഡ്രൈവ് ഡസ്റ്ററുകള്‍ കയറ്റിവിടുന്നു. യുകെ വിപണിയില്‍ ഡസ്റ്ററിന്റെ മാതാവായ ഡാസിയയുടെ ബാഡ്ജ് ഘടിപ്പിച്ച് ഇവ വില്‍ക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ താളുകളില്‍ വായിക്കാം.

മൂന്ന് മോഡുകളില്‍ ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ്

റിനോയുടെ 110 കുതിരശക്തി പകരുന്ന ഡീസല്‍ എന്‍ജിനോടൊപ്പമായിരിക്കും ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിക്കുക. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കും.

മൂന്ന് മോഡുകളില്‍ ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ്

നിസ്സാന്‍ എസ്‌യുവിയില്‍ ചേര്‍ത്തിരുന്ന അതേ ഫോര്‍വീല്‍ സിസ്റ്റമാണ് ഡസ്റ്ററിലും ചേര്‍ക്കുക എന്നാണറിയുന്നത്. ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ് വിപണിയിലെത്തുന്നതിനു പിന്നാലെ നിസ്സാന്‍ ടെറാനോയുടെ ഫോര്‍വീല്‍ പതിപ്പും വിപണിയിലെത്തും.

മൂന്ന് മോഡുകളില്‍ ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ്

മൂന്ന് ഡ്രൈവിങ് മോഡുകളില്‍ ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഫ്രണ്ട് വീലുകളിലേക്കു മാത്രം കരുത്ത് പകരുന്ന തരത്തിലായിരിക്കും ഇവയിലൊന്ന്. ഇന്ധനക്ഷമത കൂടുതല്‍ പകരാന്‍ ഈ മോഡിലിരിക്കുമ്പോള്‍ വാഹനത്തിന് സാധിക്കും. മറ്റൊന്ന് ഓട്ടോ മോഡാണ്. ഈ മോഡില്‍ ഓരോ വീലിനും ആവശ്യമായ ചക്രവീര്യം പ്രത്യേകമായി പകരുന്നു. ഇതിനായി ഒരു കമ്പ്യൂട്ടര്‍ സംവിധാനം ചേര്‍ത്തിട്ടുണ്ട്. ഒടുവിലത്തേത് ലോക്ക് മോഡാണ്. ഇത് 'ആള്‍വീല്‍ ഡ്രൈവ്' സംവിധാനമാണ്. എല്ലാ വീലുകളിലേക്കും തുല്യമായ ടോര്‍ക്ക് അഥവാ ചക്രവീര്യം ചെല്ലുന്നു.

മൂന്ന് മോഡുകളില്‍ ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ്

റിനോയുടെ 1.5 ലിറ്റര്‍ ഡീസലെഞ്ചിനാണ് വാഹനത്തില്‍ ഘടിപ്പിക്കുന്നത്. 3900 ആര്‍പിഎമ്മില്‍ 110 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 2250 ആര്‍പിഎമ്മില്‍ 248 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കാനും ഈ എന്‍ജിനാകും. പ്രീമിയം നിലവാരത്തിലായിരിക്കും ഫോര്‍വീല്‍ ഡ്രൈവ് പതിപ്പ് വരിക എന്നു പ്രതീക്ഷിക്കാം. ഡസ്റ്ററിന്റെ ആര്‍എക്‌സ്എല്‍ വേരിയന്റിലുള്ള മിക്ക സവിശേഷതകളും ഈ വേരിയന്റിലുണ്ടാകാം.

മൂന്ന് മോഡുകളില്‍ ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ്

വാഹനത്തെ കുറെക്കൂടി സ്‌പോര്‍ടി ശരീരഭാഷയുള്ളതാക്കുന്നതിന് ഫോര്‍വീല്‍ ഡ്രൈവ് ഡസ്റ്ററില്‍ ചില മാറ്റങ്ങളുണ്ടായേക്കും. ഡസ്റ്റര്‍ അഡ്വഞ്ചര്‍ പതിപ്പില്‍ കാണുന്നപോലുള്ള സൈഡ് ക്ലാഡിങ്ങുകളും ഫ്രണ്ട് ബംപര്‍ പ്രൊട്ടക്ടറുകളും എക്‌സ്ട്രാ ലാമ്പുകളുമെല്ലാം ഇതിലുണ്ടായേക്കാം.

More from DriveSpark

Article Published On: Friday, June 13, 2014, 15:03 [IST]
English summary
Renault Duster 4WD will be launched in India during October, right during the festive season.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X