ഡസ്റ്റര്‍ 4 വീല്‍ ഡ്രൈവ് വിപണിയിലേക്ക്
റിനോ ഡസ്റ്ററിന്‍രെ ലോഞ്ച് ഇന്ത്യയില്‍ സംഭവിച്ച അന്നുതുടങ്ങിയ കാത്തിരിപ്പാണ് വാഹനത്തിന്റെ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിനുവേണ്ടി. നിരവധി രാഷ്ട്രങ്ങളില്‍ ഫോര്‍ വീല്‍ ഡ്രൈവ് ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട് റിനോ. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സുമിത് സാഹ്നി ഇപ്പോള്‍ ആ സന്തോഷവാര്‍ത്തയും കൊണ്ട് മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയിരിക്കുന്നു.
2014 അവസാനത്തിനു മുമ്പുതന്നെ ഡസ്റ്ററിന്റെ ഫോര്‍ വീല്‍ ഡ്രൈവ് വിപണിയിലെത്തുമെന്നാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം.

ഇന്ത്യയിലിന്ന് ഏറ്റവും വില്‍ക്കപ്പെടുന്ന റിനോ മോഡലാണ് ഡസ്റ്റര്‍. കാര്യമായ മുന്നേറ്റങ്ങളൊന്നുമുണ്ടാക്കാന്‍ കഴിയാതെ ഇഴഞ്ഞുനീങ്ങുകയായിരുന്ന റിനോയുടെ വില്‍പനയം മാറ്റിമറിക്കാന്‍ ഡസ്റ്ററിന് സാധിച്ചിട്ടുണ്ട്.
ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ വരവിനു ശേഷം ഇക്കോസ്‌പോര്‍ടിന്റെ വില്‍പനയില്‍ സാരമായ ഇടിവ് തട്ടിയിട്ടുണ്ട്. ഫോര്‍ വീല്‍ ഡ്രൈവിന്റെ വിപണി പ്രവേശം ഡസ്റ്റര്‍ വില്‍പനയെ ഇനിയുമുയര്‍ത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ചെന്നൈയിലെ റിനോ-നിസ്സാന്‍ പ്ലാന്റില്‍ ഡസ്റ്ററിന്റെ ഫോര്‍ വീല്‍ഡ്രൈവ് പതിപ്പ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇവ യുകെ വിപണിയിലേക്കു വേണ്ടി നിര്ഡമിക്കുന്നവയാണ്. ഡാസിയ ബാഡ്ജിലാണ് യുകെയില്‍ ഡസ്റ്റര്‍ വില്‍ക്കുന്നത്.
1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ - ഡീസല്‍ എന്‍ജിനുകളാണ് ഡസ്റ്ററിലുള്ളത്. ഡീസല്‍ എന്‍ജിനോടൊപ്പമായിരിക്കും ഫോര്‍ വീല്‍ ഡ്രൈവ് ചേര്‍ക്കുക. 107 കുതിരകളുടെ കരുത്തും 240 എന്‍എം ചക്രവീര്യവും എൻജിനുണ്ട്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








