റിനോ ഡസ്റ്റര്‍ ആള്‍ വീല്‍ ഡ്രൈവ് ലോഞ്ച് ചെയ്തു
റിനോ ഡസ്റ്റര്‍ ആള്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 11.89 ലക്ഷം രൂപയിലാണ് പതിപ്പുകളുടെ വില തുടങ്ങുന്നത്. ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചതിനു പുറമെ ചില സൗന്ദര്യപരമായ മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട് റിനോ.
മൂന്ന് മോഡുകളില്‍ ഈ പതിപ്പ് ഓടിക്കാവുന്നതാണ്. ടൂ വീല്‍ ഡ്രൈവ്, ഓട്ടോ, ഫോര്‍ വീല്‍ ലോക്ക് എന്നിങ്ങനെ. ഓടിക്കുന്ന പ്രതലത്തിന്റെ സ്വഭാവമനുസരിച്ച് ഇവയിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാവുന്നതാണ്.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഉയര്‍ന്ന വേഗതയില്‍ ചക്രവീര്യത്തിന്റെ വിതരണത്തിലെ സംതുലനം നിലനിര്‍ത്തുന്നതിന് സഹായകമായ ഇലക്ട്രോണിക് ടോര്‍ക്ക് കണ്‍ട്രോള്‍ സിസ്റ്റവും റിനോ ഡസ്റ്റര്‍ ആള്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

രണ്ട് പതിപ്പുകളില്‍ ആള്‍ വീല്‍ സിസ്റ്റം ലഭ്യമാക്കുന്നുണ്ട്. ആള്‍ വീല്‍ ഡ്രൈവ് ഘടിപ്പിച്ച ആര്‍എക്‌സ്എല്‍ പതിപ്പിന് 11.89 ലക്ഷം രൂപയാണ് വില. ടോപ് എന്‍ഡ് പതിപ്പായ ആര്‍എക്‌സ്‌സെഡ് മോഡലിന് 12.99 ലക്ഷം രൂപയാണ് വില.

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഈ പതിപ്പുകളിലുള്ളത്. 108.5 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലെത്തിക്കുന്നു.

സ്‌മോക്കിഡ് ഗ്രേ നിറത്തിലുള്ള അലോയ് വീലുകള്‍ ചേര്‍ത്തിട്ടുണ്ട് റിനോ ഡസ്റ്റര്‍ ആള്‍വീല്‍ ഡ്രൈവ് പതിപ്പില്‍. കറുപ്പ് രാശി പടര്‍ത്തിയ ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, മാറ്റ് ബ്ലാക്കിലുള്ള ബി പില്ലാര്‍, ആള്‍വീല്‍ ഡ്രൈവ് ബാഡ്ജ് എന്നിവ പുറമെ കാണുന്ന സൗന്ദര്യപരമായ മാറ്റങ്ങളാണ്.

ചാരനിറത്തിന്റെയും ചുവപ്പിന്റെയും സാന്നിധ്യമുള്ള ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍ ഇന്‍രീരിയറില്‍ കാണാം. ഡാഷ്‌ബോര്‍ഡിലെ പ്ലാസ്റ്റിക് ഗുണനിലവാരം കൂട്ടിയിട്ടുണ്ട്. പുതിയ സ്റ്റീയറിങ് വീലാണ് ഇന്റീരിയറില്‍ വന്ന മറ്റൊരു മാറ്റം.


Click it and Unblock the Notifications








