റിനോ ഡസ്റ്ററിന് പുതിയ മിഡ് വേരിയന്റ്

By Santheep

റിനോ ഡസ്റ്ററിന് ഒരു പുതിയ വേരിയന്റ് വിപണിയിലെത്തിച്ചു. കൂടുതല്‍ ഉപഭോക്താക്കളുടെ പോക്കറ്റുകളിലേക്ക് എത്തിച്ചേരാന്‍ സഹായകമാകുമെന്ന തിരിച്ചറിവാണ് ഈ വേരിയന്റിന്റെ ലോഞ്ചിനു പിന്നിലുള്ളത്.

മഹീന്ദ്ര സ്‌കോര്‍പിയോ, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നിവര്‍ വിപണിയില്‍ സൃഷ്ടിക്കുന്ന കനത്ത വെല്ലുവിളിയെ നേരിടാന്‍ റിനോ ഡസ്റ്റര്‍ ഇനിയും തയ്യാറാവേണ്ടതുണ്ട്. സെഗ്മെന്റില്‍ ഏറ്റവും മികച്ച എസ്‌യുവിയായി തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും മത്സരത്തില്‍ സ്‌കോര്‍പിയോ പടുത്തുയര്‍ത്തിയ സാമ്രാജ്യത്തെ ഭേദിക്കാന്‍ ഡസ്റ്ററിനായിട്ടില്ല.

റിനോ ഡസ്റ്ററിന് പുതിയ മിഡ് വേരിയന്റ്

ഡസ്റ്റര്‍ ആര്‍എക്‌സ്എല്‍ പ്ലസ് എന്നാണ് ഈ പുതിയ പതിപ്പിന് പേര്. ഡസ്റ്ററിന്റെ മിഡ് വേരിയന്റുകലിലൊന്നായി ഈ വാഹനം നിലപാട് കൊള്ളും. ഈ വേരിയന്റ് റിനോ ഡസ്റ്ററിന്റെ 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിനോടൊപ്പമാണ് വരുന്നത്. 85 പിഎസ് കരുത്തും 200 എന്‍എം ചക്രവീര്യവും പകരുന്നു.

റിനോ ഡസ്റ്ററിന് പുതിയ മിഡ് വേരിയന്റ്

ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോമിക് ബ്രേക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ വേരിയന്റില്‍ അധികമായി ഉണ്ടായിരിക്കും.

റിനോ ഡസ്റ്ററിന് പുതിയ മിഡ് വേരിയന്റ്

മുന്‍ കാബിനില്‍ ഇരട്ട എയര്‍ബാഗ് നല്‍കുന്നുണ്ട്. ഈ വേരിയന്റില്‍ കൂട്ടിച്ചേര്‍ക്കാവുന്ന ചില സവിശേഷതകള്‍ കൂടിയുണ്ട്. ഓപ്ഷന്‍സ് പാക്ക് എന്ന പേരില്‍ വരുന്ന ഈ സന്നാഹങ്ങള്‍ക്ക് അധികതുക നല്‍കണം. പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവറെ സീറ്റ് ബെല്‍റ്റിടാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനം തുടങ്ങിയവ ഇതില്‍ ലഭിക്കും.

റിനോ ഡസ്റ്ററിന് പുതിയ മിഡ് വേരിയന്റ്

റിനോ ഡസ്റ്റര്‍ ആര്‍എക്‌സ്എല്‍ പ്ലസ് പതിപ്പിന് വില 10.6 ലക്ഷം രൂപയാണ്. ഓപ്ഷന്‍സ് പായ്ക്ക് ചേര്‍ത്ത പതിപ്പിന് 11.17 ലക്ഷം രൂപ വിലവരും. രണ്ടും ദില്ലി എക്‌സ്‌ഷോറൂം നിരക്കാണ്.

More from DriveSpark

Article Published On: Thursday, February 13, 2014, 14:54 [IST]
English summary
The new trim level is an addition to the 85PS engine variant and it's called Duster RxL Plus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X