റിനോയുടെ ആള്‍ട്ടോ എതിരാളി അടുത്തവര്‍ഷം
ഇന്ത്യയില്‍ ഒരു എന്‍ട്രിലെവല്‍ കാര്‍ പുറത്തിറക്കാന്‍ റിനോ നടത്തിയ ശ്രമങ്ങള്‍ വളരെ രസകരമായ സംഭവവികാസങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേ ആവശ്യത്തിനായി ബജാജുമായി റിനോ സക്യത്തിലേര്‍പ്പെട്ടിരുന്നു. ഒരു ചെറുകാറുണ്ടാക്കി റിനോയ ബോധ്യപ്പെടുത്തണമെന്നാണ് റിനോ ആദ്യം ആവശ്യപ്പെട്ടത്. ബജാജ് അങ്ങനെ നിര്‍മിച്ച വാഹനമാണ് ഇന്ന് ആര്‍ഇ60 എന്നറിയപ്പെടുന്നത്. ഈ വാഹനത്തെ കാര്‍ എന്നല്ല, ക്വാഡ്രിസൈക്കിള്‍ എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്.
എന്തായാലും കയ്പുറ്റ ഒരുപാടനുഭവങ്ങള്‍ക്കു ശേഷം റിനോ ഒരു എന്‍ട്രിലെവല്‍ കാറുമായി ഇന്ത്യന്‍ നിരത്തിലെത്തുകയാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നത് റിനോ ഇന്ത്യ സിഇഒ സുമിത് സാവ്ഹ്നിയാണ്. ആള്‍ട്ടോ ഹാച്ച്ബാക്കിന്റെ അതേ ഇടത്തിലേക്കാണ് ഈ വാഹനം വരുന്നത്.

4 ലക്ഷത്തിന് താഴെ വിലവരുന്ന ചെറുകാര്‍ ഇന്ത്യയില്‍ 2015ല്‍ ലോഞ്ച് ചെയ്യുമെന്നാണ് സുമിത് സാവ്ഹ്നിയുടെ വാക്കുകള്‍. റിനോ ഇന്ത്യയുടെ നിലവിലെ വിപണിവിഹിതം 2.6 ശതമാനമാണ്. ഇത് അടുത്ത മൂന്നാലു വര്‍ഷം കൊണ്ട് 5 ശതമാനമാക്കി ഉയര്‍ത്തുവാന്‍ റിനോയ്ക്ക് പദ്ധതിയുണ്ട്.
4 ലക്ഷത്തിന് താഴെ വിലവരുന്ന കാര്‍ വിപണിയിലെത്തിക്കുന്നതോടെ രാജ്യത്തിന്റെ വോള്യം വിപമിയിലേക്ക് പ്രവേശിക്കുവാനും വില്‍പന വര്‍ധിപ്പിക്കുവാനും റിനോയ്ക്ക് സാധിക്കും. ഇത് വിപണിവിഹിതത്തില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യും.
റിനോയുടെ പങ്കാളിയായ നിസ്സാനും ഇതേ വഴിയിലേക്കാണ് ഉറ്റുനോക്കുന്നത്. നിസ്സാന്‍ പക്ഷേ, ചെറുകാറുകള്‍ വിപണിയിലെത്തിക്കാന്‍ മറ്റൊരു ഉപബ്രാന്‍ഡ് നിര്‍മിച്ചു. ഡാറ്റ്‌സന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഗോ ഹാച്ച്ബാക്ക് അടുത്തുതന്നെ വിപണിയിലെത്തും. റിനോയുടെ പദ്ധതി സ്വന്തം ബ്രാന്‍ഡില്‍ തന്നെ കാര്‍ എത്തിക്കുവാനാണ്.


Click it and Unblock the Notifications








