റിനോ ലോഡ്ജി 2015 ജനുവരിയില്‍
റിനോ ലോഡ്ജിയുടെ വരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ 2012 മുതല്‍ കേട്ടു തുങ്ങിയതാണ്. ലോഡ്ജി വന്നെത്തേണ്ടുന്ന സെഗ്മെന്റ് ഇക്കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ആകെ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. മത്സരം കൊടുമ്പിരിക്കൊണ്ട് നടക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ രിനോയുടെ പ്രവേശം 2015ല്‍ തന്നെ നടക്കുമെന്ന് അറിയിക്കുന്നു. അടുത്തവര്‍ഷം ആദ്യമാസത്തില്‍ തന്നെ ലോഡ്ജിയുടെ വരവ് സംഭവിക്കുമെന്നാണ് അറിയുന്നത്.
ഈ എംപിവിയുടെ ടെസ്റ്റുകള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടക്കുന്നതായി ചിത്രങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ ധാരാളം പുറത്തുവന്നിരുന്നു. മനസ്സിലാക്കാന്‍ സാധിക്കുന്നത്, വാഹനത്തിന്റെ ടെസ്റ്റിങ് അതിന്റെ അവസാനഘട്ടത്തിലെത്തിയെന്നും ലോഞ്ചിനുള്ള തയ്യാറെടുപ്പുകളിലേക്ക് റിനോ അടുക്കുന്നുവെന്നുമാണ്.

മാരുതി എര്‍റ്റിഗ, ഹോണ്ട മൊബിലിയോ എന്നിവരാണ് ലോഡ്ജിയുടെ എതിരാളികളായി വരേണ്ടത്. ഇരുകൂട്ടരും അതിശക്തരാണ് വിപണിയില്‍. ഇവരുമായി എതിരിട്ട് വിപണിവിഹിതം പിടിക്കാന്‍ റിനോ കുറച്ചധികം വിയര്‍ക്കേണ്ടതായി വരും.
എര്‍റ്റിഗ, മൊബിലിയോ എന്നിവരെക്കാള്‍ വലിപ്പക്കൂടുതലുള്ള വാഹനമാണിത്. ടൊയോട്ട ഇന്നോവ മോഡലിനെയും ഇക്കാര്യത്തില്‍ ലോഡ്ജി എതിരിടും. 1.5 ലിറ്റര്‍ ശേഷിയുള്ള കെ9കെ എന്‍ജിനായിരിക്കും ലോഡ്ജിയില്‍ ഘടിപ്പിക്കുക എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ എന്‍ജിന്റെ 85 കുതിരശക്തിയുള്ള പതിപ്പായിരിക്കും ലോഡ്ജിയില്‍ തുടക്കത്തില്‍ ചേര്‍ക്കുക എന്നൂഹിക്കുന്നുണ്ട് ചിലര്‍. 110 കുതിരശക്തി പകരുന്ന ട്യൂണിങ് വേര്‍ഷന്‍ പിന്നീട് വിപണിയിലെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.
മഹീന്ദ്ര ഗസ്‌റ്റോ ടിവി കമേഴ്സ്യല്‍ പുറത്ത്
ഗസ്‌റ്റോ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചതിനു പിന്നാലെ വാഹനത്തിന്റെ ടെലിവിഷൻ കമേഴ്സ്യല്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. ഏറെ നാളുകളായി വിപണി കാത്തിരിക്കുന്ന വാഹനമാണിത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 43,000 രൂപയിലാണ് ഗസ്റ്റോ മോഡലുകളുടെ വില തുടങ്ങുന്നത്. രണ്ടു വേരിയന്റുകളാണ് ഗസ്‌റ്റോയ്ക്കുള്ളത്. ഉയർന്ന വേരിയൻറായ ഗസ്‌റ്റോ വിഎക്‌സിന് വില 47,000 രൂപയാണ്.


Click it and Unblock the Notifications








