റിനോ കാറുകള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ട്
കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ വാഹനവില്‍പന വര്‍ധിക്കുമെന്നായിരുന്നു വിപണിയുടെ കണക്കുകൂട്ടല്‍. അത് ആദ്യമേ പാളി. പിന്നീട് പ്രതീക്ഷ വെച്ചത് നടപ്പ് ഉത്സവ സീസണിലായിരുന്നു. അതും പാളുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്. വില്‍പന ഉയര്‍ന്നില്ലെന്നത് പോകട്ടെ. ഇത്രകണ്ട് താഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
മോശപ്പെട്ട വിപണി കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ കാര്‍മനിര്‍മാതാക്കളെല്ലാം. ഫ്രഞ്ച് കാര്‍നിര്‍മാതാവായ റിനോ തങ്ങളുടെ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചാണ് ദുര്‍ഘടം പിടിച്ച ഈ സമയത്തെ മറികടക്കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ചിത്രത്താളുകളില്‍ വായിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക.
ചിത്രങ്ങളിലൂടെ നീങ്ങുക.

റിനോ പള്‍സ്
റിനോ പള്‍സിന്റെ ആര്‍എക്‌സ്എല്‍ ഡീസല്‍ പതിപ്പ് പെട്രോള്‍ വേരിയന്റിന്റെ വിലയ്ക്ക് ലഭിക്കും. ഡീസല്‍ പതിപ്പിന്റെ ഇപ്പോഴത്തെ വില 5.19 ലക്ഷം. 2 വര്‍ഷത്തെ അധിക വാറന്റി വാഹനത്തിനുണ്ട്. 4 വര്‍ഷം സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭിക്കും.

റിനോ ഡസ്റ്റര്‍
റിനോ ഡസ്റ്ററിന്റെ ആര്‍എക്‌സ്എല്‍ ഡീസല്‍ പതിപ്പ് ഇപ്പോള്‍ 9.29 ലക്ഷം എന്ന പ്രത്യേക വിലയില്‍ ലഭ്യമാണ്. ആര്‍എക്‌സ്എല്‍ ആള്‍ വീല്‍ ഡ്രൈവ് പതിപ്പിനാണെങ്കില്‍ 11.29 ലക്ഷം നല്‍കിയാല്‍ മതി. 2 വര്‍ഷത്തെ അധിക വാറന്റിയുണ്ട് വാഹനത്തിന്. 4 വര്‍ഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭ്യമാണ്.

റിനോ സ്‌കാല
റിനോ സ്‌കാലയുടെ ഡീസല്‍ പതിപ്പിനാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍എക്‌സ്എല്‍ ഡീസല്‍ വേരിയന്റ് ഇപ്പോള്‍ 8.01 ലക്ഷം രൂപയ്ക്ക് ലഭിക്കും. 2 വര്‍ഷത്തെ അധിക വാറന്റി ലഭ്യമാണ്. 4 വര്‍ഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭിക്കുന്നു.

റിനോ ഫ്‌ലൂവന്‍സ്
റിനോ ഫ്‌ലൂവന്‍സ് സെഡാനില്‍ പ്രത്യേക കോര്‍പറേറ്റ് ഓഫറുകളുണ്ട്. 2 വര്‍ഷത്തെ അധിക വാറന്റി, 4 വര്‍ഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവയും ഇതില്‍ ലഭ്യമാണ്.

റിനോ കോലിയോസ്
റിനോ കോലിയോസിന് 2 വര്‍ഷത്തെ അധിക വാറന്റിയാണ് ഓഫര്‍. 4 വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ് സൗജന്യമായി നല്‍കുന്നു.


Click it and Unblock the Notifications








