റിനോ ഡസ്റ്റര്‍ ഫോര്‍വീല്‍ ഡ്രൈവ് സെപ്തംബറില്‍

By Santheep

ഇന്ത്യയിലെ ഡസ്റ്റര്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ ദിനം അടുത്തുകൊണ്ടിരിക്കുന്നു. ഡസ്റ്ററിന്റെ ഫോര്‍വീല്‍ ഡ്രൈവിന്റെ ലോഞ്ച് മിക്കവാറും സെപ്തംബറില്‍ നടക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെസമയം, ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെട്ടിട്ടില്ല. എന്നാല്‍, വാഹനം നടപ്പുവര്‍ഷം തന്നെ ലോഞ്ച് ചെയ്യുമെന്ന് റിനോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ സുമിത് സാഹ്നി സ്ഥിരീകരിച്ചിട്ടുണ്ട്.

ഡസ്റ്ററിന്റെ നിലവിലുള്ള എല്ലാ വേരിയന്റുകളെക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും ഫോര്‍വീല്‍ പതിപ്പ് വിപണിയിലെത്തുക. വാഹനത്തിന്റെ ടോപ് എന്‍ഡ് ഡീസല്‍ വേരിയന്റിലായിരിക്കും ഫോര്‍വീല്‍ സിസ്റ്റം ഘടിപ്പിക്കുക.

Renault India to Launch Duster 4WD India In September

110 പിഎസ് (108.45 കുതിരശക്തി) കരുത്തുള്ള എന്‍ജിന്‍ ഘടിപ്പിച്ച ഈ ഡീസല്‍ വേരിയന്റിന് നിലവിലെ എക്‌സ്‌ഷോറൂം നിരക്ക് (ദില്ലി) 11.9 ലക്ഷമാണ്. ഫോര്‍വീല്‍ സിസ്റ്റം കൂടി ചേരുന്നതോടെ വില 12.1 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും.

റിനോയുടെ 1.5 ലിറ്റര്‍ ശേഷിയുള്ള ഡിസിഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. എബിഎസ്, ഇബിഡി തുടങ്ങിയ സന്നാഹങ്ങളെല്ലാം ഈ വാഹനത്തിലുണ്ടായിരിക്കും. മുന്നില്‍ ഇരട്ട എയര്‍ബാഗുമുണ്ട് ഈ വേരിയന്റില്‍.

ഡസ്റ്ററിന്റെ ഫോര്‍വീല്‍ഡ്രൈവിന് നിലവില്‍ നേരിട്ട് എതിരാളികളില്ല എന്നുതന്നെ പറയാം. ഇക്കോസ്‌പോര്‍ടിന് 2 വീല്‍ഡ്രൈവ് മാത്രമേയുള്ളൂ. മഹീന്ദ്ര സ്‌കോര്‍പിയോ, സഫാരി സ്റ്റോം എന്നീ വാഹനങ്ങളുടെ ഫോര്‍വീല്‍ ഡ്രൈവുകളുമായാണ് ഇപ്പോള്‍ ഡസ്റ്ററിനു മത്സരിക്കേണ്ടി വരിക.

More from DriveSpark

Article Published On: Thursday, July 31, 2014, 18:41 [IST]
English summary
Renault India managing director, Mr. Sumit Sawhney, confirmed that the company will launch the Duster 4×4 by the end of this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X