റിനോ ഡസ്റ്റര്‍ ആള്‍ വീല്‍ ഡ്രൈവ് ദീപാവലിക്ക്?
ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനു ശേഷം ചില പ്രത്യേക പതിപ്പുകളും മറ്റും വന്നുവെന്നല്ലാതെ ഒരു സമ്പൂര്‍ണ പരിഷ്‌കരണം ഇതുവരെ വന്നിട്ടില്ല ഡസ്റ്റര്‍ ചെറു എസ്‌യുവിക്ക്. അനുദിനം മത്സരം മുറുകുന്ന രാജ്യത്തെ കോംപാക്ട് എസ്‌യുവി വിപണിയില്‍ ഇത്തരമൊരു പുതുക്കല്‍ അത്യാവശ്യമാണ്. 2017ല്‍ ഡസ്റ്ററിന്റെ രണ്ടാം തലമുറ പതിപ്പ് വരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ കണ്ടിരുന്നു. എന്തായാലും ഇന്ത്യയിലെ എസ്‌യുവി പ്രണയികള്‍ കാത്തിരുന്ന മറ്റൊരു സംഗതി ഉടന്‍ സംഭവിക്കുമെന്നാണറിയുന്നത്.
ആ വീല്‍ ഡ്രൈവ് ഘടിപ്പിച്ച ഡസ്റ്റര്‍ എസ്‌യുവിയുടെ പരസ്യം പ്രത്യക്ഷപെട്ടതാണ് വാര്‍ത്ത. ഈ ഉത്സവ സീസണില്‍ തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് അറിയുന്നത്. ലോഞ്ച് തിയ്യതി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
1.5 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡീസല്‍ എന്‍ജിനായിരിക്കും ഡസ്റ്റര്‍ ആള്‍വീല്‍ ഡ്രൈവിലുണ്ടായിരിക്കുക. ഇതോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിക്കും.
108 കുതിരകളുടെ കരുത്താണ് ഈ എന്‍ജിനുള്ളത്. 108 എന്‍എം ചക്രവീര്യവും പകരുന്നു. ഹാള്‍ഡക്‌സില്‍ നിന്നും വാങ്ങുന്ന ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഡസ്റ്ററില്‍ ഘടിപ്പിക്കുക. ക്ലച്ചും സസ്‌പെന്‍ഷന്‍ സന്നാഹങ്ങളും ഹാള്‍ഡക്‌സില്‍ നിന്നുതന്നെ വാങ്ങും.


Click it and Unblock the Notifications








