റിനോ ഡസ്റ്റര്‍ അഡ്വഞ്ചര്‍ ലോഞ്ച് ചെയ്തു
2014 ഓട്ടോ എക്‌സ്‌പോയുടെ ആദ്യദിവസത്തില്‍ റിനോയുടെ ബൂത്തിനെ സമ്പന്നമാക്കിയത് രണ്ട് വാഹനങ്ങളാണ്. പുതുക്കിയ റിനോ കോലിയോസ് എസ്‌യുവിയും ഡസ്റ്റര്‍ അഡ്വഞ്ചര്‍ ലിമിറ്റഡ് എഡിഷനുമാണ്. രണ്ട് വാഹനങ്ങളും അധികം താമസിക്കാതെ നിരത്തിലിറങ്ങും.
ഇവയില്‍ റിനോ കോലിയോസ് രണ്ടുദിവസം മുമ്പുതന്നെ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. സല്‍മാന്‍ ഖാന്‍ ഈ വാഹനത്തിന്റെ ആദ്യ ഉടമസ്ഥനായി. ഡസ്റ്റര്‍ അഡ്വഞ്ചര്‍ കൂടുതല്‍ സ്‌പോര്‍ടിയായ സന്നാഹങ്ങള്‍ പേറുന്ന ഒരു പരിമിത പതിപ്പാണ്. രണ്ടെണ്ണത്തിനെയും താഴെ കാണാം, പരിചയപ്പെടാം.

റിനോ ഡസ്റ്റര്‍ അഡ്വഞ്ചര്‍
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 12.18 ലക്ഷം രൂപയാണ് ഈ പരിമിത പതിപ്പിന് വില. എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 1.5 ലിറ്റര്‍ കെ9കെ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 110 പിഎസ് കരുത്ത് പകരുന്നു ഈ എന്‍ജിന്‍.

റിനോ ഡസ്റ്റര്‍ അഡ്വഞ്ചര്‍
മുന്‍വശത്ത് പുതിയ നഡ്ജ്ഗാര്‍ഡ് ഘടിപ്പിച്ചിരിക്കുന്നു ഡസ്റ്റര്‍ അഡ്വഞ്ചര്‍ പ്രത്യേക പതിപ്പില്‍. നഡ്ജ് ഗാര്‍ഡില്‍ ചേര്‍ത്തിരിക്കുന്ന ഡ്രൈവിംഗ് ലാമ്പുകള്‍ ശ്രദ്ധിക്കുക.

റിനോ ഡസ്റ്റര്‍ അഡ്വഞ്ചര്‍
സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പാണ് മറ്റൊരു പ്രത്യേകത. വശങ്ങളില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ് ചേര്‍ത്തിട്ടുണ്ട്. വീലുകളിലെ ഗണ്‍മെറ്റല്‍ േ്രഗ നിറം വാഹനത്തിന്റെ എസ്‌യുവി 'റഗ്ഗഡ്‌നെസ്' വര്‍ധിപ്പിക്കുന്നു. സീറ്റ ഫാബ്രിക് മാറ്റം വരുകത്തിയിട്ടുണ്ട്.

റിനോ കോലിയോസ്
പുതുക്കിയ ഫ്രണ്ട് ഗ്രില്ലോടെയാണ് 2014 കോലിയോസ് എസ്‌യുവി എത്തിയിരിക്കുന്നത്. ബംപറുകളുടെ ശില്‍പശൈലിയും മാറിയിരിക്കുന്നു. ടൂ ടോണ്‍ വീല്‍ ഡ്‌സൈന്‍, ലതര്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ സന്നാഹങ്ങളും കാണാം.

ആര്‍ ലിങ്ക് മള്‍ടിമീഡിയ സിസ്റ്റം, 7' ടച്ച് സ്‌ക്രീന്‍, കണ്‍സോളില്‍ ഘടിപ്പിച്ച ജോയ്‌സ്റ്റിക്ക്, റിവേഴ്‌സ് കാമറ, ബ്ലൈന്‍ഡ് സ്‌പോട് വാണിംഗ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ സന്നാഹങ്ങളുമുണ്ട് പുതിയ കോലിയോസില്‍. റിനോ കോലിയോസ് ടൂ വീല്‍ ഡ്രൈവ് മാന്വലിന് 22.36 ലക്ഷം വിലയുണ്ടെന്നാണ് അറിയുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മാന്വലിന് 25.19 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം നിരക്ക്. 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്കിന് 26.25 ലക്ഷം രൂപ വിലയുണ്ട്.


Click it and Unblock the Notifications








