റിനോ ഡസ്റ്ററില്‍ വന്‍ ഓഫറുകള്‍

By Santheep

മാന്ദ്യത്തില്‍ നിന്ന് കരകേറാന്‍ യാതൊരു പ്രവണതയും കാണിക്കാത്ത വിപണിയിലേക്ക് ഓഫറുകളടു ചൂണ്ടയിട്ടു നോക്കുകയാണ് കാര്‍ നിര്‍മാതാക്കള്‍. നിരവധി കമ്പനികള്‍ ഇതിനകം തന്നെ ഓഫറുകളുമായി രംഗത്തുണ്ട്. ഇക്കൂട്ടത്തിലേക്ക് ഫ്രഞ്ച് കാര്‍ നിര്‍മാതാവായ റിനോയും കയറിയിരിക്കുകയാണ്.

കാഷ് ഡിസ്‌കൗണ്ട്, സൗജന്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ നേട്ടങ്ങളാണ് റിനോ ഓഫര്‍ ചെയ്യുന്നത്.

റിനോ ഡസ്റ്ററില്‍ വന്‍ ഓഫറുകള്‍

ഡസ്റ്റര്‍ എസ്‌യുവിക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ റിനോ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍എക്‌സ്ഇ, അഡ്വഞ്ചര്‍ എഡിഷന്‍, ആര്‍എക്‌സ്എല്‍ പെട്രോള്‍ വേരിയന്റുകള്‍ എന്നിവയിലാണ് ഓഫറുകളുള്ളത്.

റിനോ ഡസ്റ്ററില്‍ വന്‍ ഓഫറുകള്‍

ഡീസല്‍ മോഡലുകളില്‍ 25000 രൂപവരെയുള്ള ഓഫറുകളുണ്ട്. 85 പിഎസ് കരുത്തുള്ള എന്‍ജിന്‍ ഘടിപ്പിച്ച ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്എല്‍ പ്ലസ്, ആര്‍എക്‌സ്എല്‍ ഓപ്ഷണല്‍ എന്നിവയിലാണ് ഈ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭിക്കുന്നത്. 110 പിഎസ് കരുത്തുള്ള എന്‍ജിന്‍ ചേര്‍ത്ത ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്‌സെഡ്, ആര്‍എക്‌സ്‌സെഡ് പ്ലസ്, ആര്‍എക്‌സ്‌സെഡ് ഓപ്ഷണല്‍ എന്നീ മോഡലുകളിലും 25,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും.

റിനോ ഡസ്റ്ററില്‍ വന്‍ ഓഫറുകള്‍

ഡസ്റ്റര്‍ മോഡലുകളിലെല്ലാം രണ്ടു വര്‍ഷത്തെ അധിക വാറന്റിയും നാലു വര്‍ഷത്തെ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും ലഭ്യമാണ്. റിനോ ഡസ്റ്റര്‍ വാങ്ങുന്നവര്‍ക്ക് കമ്പനി ഈയിടെ ആരംഭിച്ച ഗാംഗ് ഓഫ് ഡസ്റ്റേഴ്‌സ് ക്ലബില്‍ സൗജന്യ അംഗത്വം നല്‍കുന്നതാണ്.

റിനോ ഡസ്റ്ററില്‍ വന്‍ ഓഫറുകള്‍

റിനോ പള്‍സ് ഹാച്ച്ബാക്ക് മോഡലില്‍ 1 രൂപ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ട്. രണ്ടു വര്‍ഷത്തെ അധിക വാറന്റിയും നാലു വര്‍ഷത്തെ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും പള്‍സില്‍ ലഭ്യമാണ്.

റിനോ ഡസ്റ്ററില്‍ വന്‍ ഓഫറുകള്‍

റിനോ സ്‌കാല മോഡലില്‍ 1 രൂപയുടെ ഇന്‍ഷൂറന്‍സ്, രണ്ടു വര്‍ഷം അധിക വാറന്റി, നാല് വര്‍ഷത്തേക്ക് സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവ ഓഫര്‍ ചെയ്യുന്നു.

More from DriveSpark

Article Published On: Sunday, May 4, 2014, 8:51 [IST]
English summary
Renault India is offering certain extra benefits across its range.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X