റോഡില്‍ രക്ഷയ്ക്കായി റിനോയുടെ ഗെയിം
കുട്ടികളെ ചെറുപ്പത്തിലേ നമ്മള്‍ എന്തെല്ലാം പഠിപ്പിക്കുന്നില്ല! പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുന്നൂ, രാത്രിയിലുറങ്ങി രാവിലെ എഴുന്നേല്‍ക്കാന്‍ പഠിപ്പിക്കുന്നൂ, ഹോംവര്‍ക്ക് ചെയ്യാന്‍ പഠിപ്പിക്കുന്നൂ അങ്ങനെയങ്ങനെ എന്തെല്ലാം! മുതിര്‍ന്നാല്‍ ഇതെല്ലാം അനുസരിച്ചു ജീവിക്കണമെന്നാണ് പഠിപ്പിക്കലിന്റെ അടിസ്ഥാന ഉദ്ദേശ്യം. അങ്ങനെയെങ്കില്‍ മുതര്‍ന്നവര്‍ റോഡപകടങ്ങള്‍ നിരന്തരം ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനകാരണം ചെറുപ്പത്തില്‍ ശരിയായ റോഡ്മര്യദകള്‍ പഠിക്കാത്തതാണ് കാരണം എന്നല്ലേ വരുന്നത്? അതെ, അങ്ങനെയാണ്!
റോഡിലെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കുട്ടികളെ കാര്യങ്ങള്‍ പഠിപ്പിക്കേണ്ടതുണ്ടെന്ന ധാരണയോടെ റിനോ ഒരു ഗെയിം പുറത്തിറക്കിയിരിക്കുകയാണ്.'സേഫ്റ്റി ആന്‍ഡ് മൊബിലിറ്റി ഫോര്‍ ആള്‍' എന്ന പേരിലാണ് ഈ ഡിജിറ്റല്‍ ഗെയിംപുറത്തിറക്കിയിട്ടുള്ളത്. 2000ത്തില്‍ റിനോ തന്നെ തുടങ്ങിവെച്ച റോഡ് സുരക്ഷാ പരിപാടിയുടെ ഭാഗമായാണ് ഈ ഗെയിം വരുന്നത്.
2020ലെത്തുമ്പോഴേക്കും റോഡപടകടങ്ങളില്‍ സാരമായ കുറവുവരുത്താനുദ്ദേശിച്ച് ഐക്യരാഷ്ട്രസഭ നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് റിനോ തങ്ങളുടെ ഗെയിം പദ്ധതിക്ക് രൂപം നല്‍കിയത്.
ഏഴുമുതല്‍ പന്ത്രണ്ടു വരെ പ്രായമുള്ളവര്‍ക്ക് കളിക്കാവുന്ന രീതിയിലാണ് ഗെയിമിന്റെ രൂപകല്‍പന. വീട്ടില്‍ കുടുംബത്തോടൊപ്പമോ ക്ലാസ് റൂമുകളിലോ കളിക്കാവുന്ന രീതിയിലാണ് ഗെയിമിന്റെ രൂപകല്‍പന എന്ന് റിനോ പറയുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ടാബ്‌ലറ്റ, സ്മാര്‍ട്‌ഫോണ്‍ തുടങ്ങിയ ഉപാധികലില്‍ ഈ ഗെയിം കളിക്കാവുന്നതാണ്.
ലിയ, ജൂള്‍സ് എന്നീ രണ്ടു കുട്ടികളാണ് ഗെയിമിലെ കഥാപാത്രങ്ങള്‍. ഇവര്‍ നടത്തുന്ന ട്രിപ്പുകളാണ് കളിയിലെ കാര്യം. റോഡ് സൈനുകള്‍, കാലാവസ്ഥാ സൂചകങ്ങള്‍, ഡ്രൈവിങ് കോട് തുടങ്ങിയ നിരവധി കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ പായിക്കുന്ന വിധത്തില്‍ കളി തുടരുന്നു.
ഇന്നത്ത വീഡിയോേ
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസിങ് (വായിക്കാം)
ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച റേസുകളിലൊന്നാണ് റെഡ് ബുള്‍ ഹേര്‍ സ്‌ക്രാമ്പ്ള്‍. അഞ്ചൂറിലധികം പേര്‍ ഒരുമിച്ചു തുടങ്ങുന്ന ഈ റേസിന്റെ ഒടുവില്‍ കൈവിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തുക. അത്രയേറെ കഠിനമായ വഴികള്‍ പിന്നിട്ടുവേണം ലക്ഷ്യത്തിലെത്താന്‍.


Click it and Unblock the Notifications








