റിനോ സ്‌കാല ട്രാവലോഗ് എല്ലാ പതിപ്പിലും
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് റിനോ സ്‌കാലയുടെ ഒരു പ്രത്യേക പതിപ്പ് ട്രാവലോഗ് എഡിഷന്‍ എന്ന പേരില്‍ വിപണിയിലെത്തിയത്. റിനോയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ആര്‍എക്‌സ്‌സെഡില്‍ മാത്രമേ ഈ ട്രാവലോഗ് എഡിഷന്‍ ലഭ്യമായിരുന്നുള്ളൂ. പുതിയ വാര്‍ത്തകള്‍ പറയുന്നത് റിനോ ട്രാവലോഗ് എഡിഷന്‍ ഇനി എല്ലാ വേരിയന്റുകളിലും ലഭിക്കുമെന്നാണ്.
റിനോ ട്രാവലോഗ് എഡിഷനെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ അറിയാം. വിലവിവരങ്ങളും നല്‍കിയിട്ടുണ്ട്.

താളുകളിലൂടെ നീങ്ങുക.

റിനോ സ്‌കാലയുടെ ട്രാവലോഗ് എഡിഷനില്‍ നേവിഗേഷന്‍ സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. ഈ വിലനിലവാരത്തില്‍ നേവിഗേഷന്‍ സിസ്റ്റം ഘടിപ്പിച്ച് വിപണിയിലെത്തുന്ന ഏക മോഡലാണിത്.

ഇതോടൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റി, ഇല്യൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, റിയര്‍ വിന്‍ഡോയില്‍ സണ്‍ഷേഡ് എന്നിവയും ലഭ്യമാക്കുന്നു.

എക്‌സ്റ്റീരിയറില്‍ ഈ പ്രത്യേക പതിപ്പിനെ തിരിച്ചറിയാന്‍ സഹായിക്കുന്നത് വശങ്ങളില്‍ വിന്‍ഡോകള്‍ക്കുതാഴെയായി ചേര്‍ത്തിരിക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരു പട്ടയാണ്.

ഒരു ഇഎംഐ ഓഫര്‍ കൂടി നല്‍കി ട്രാവലോഗ് എഡിഷനുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് റിനോയുടെ ശ്രമം. 7,999 രൂപയാണ് ഇഎംഐ. രണ്ടു വര്‍ഷത്തെ വാറന്റിയും നാലുവര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സും റിനോ നല്‍കുന്നുണ്ട്.

നിസ്സാന്‍ സണ്ണിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് റിനോ സ്‌കാല. എന്നാല്‍ സണ്ണിക്ക് വിപണിയില്‍ കിട്ടുന്നത്രയും സ്വീകാര്യത സ്‌കാലയ്ക്ക് ലഭിക്കുന്നില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ട്രാവലോഗ് എഡിഷന്‍ വഴി റിനോ ലക്ഷ്യം വെക്കുന്നത് കൂടുതല്‍ ഉപഭോക്തൃശ്രദ്ധയും വില്‍പനയുമാണ്. 8.48 ലക്ഷത്തിലാണ് വിലകള്‍ തുടങ്ങുന്നത്. വിശദമായി അടുത്ത താളില്‍.

വിലകൾ
ആർഎക്സ്എൽ പെട്രോൾ: 8.48 ലക്ഷം
ആർഎക്സ്എൽ സിവിടി പെട്രോൾ: 9.61 ലക്ഷം
ആർഎക്സ് സെഡ് സിവിടി പെട്രോൾ: 10.51 ലക്ഷം
ആർഎക്സ്എൽ ഡീസൽ: 9.31 ലക്ഷം
ആർഎക്സ് സെഡ് ഡീസൽ: 10.20 ലക്ഷം


Click it and Unblock the Notifications








