റിനോ ഡസ്റ്റര്‍ 1 ലക്ഷം വിറ്റഴിച്ചു

Written By:

വലിയ തോതിലുള്ള ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിയാതെ വട്ടം ചുറ്റുന്ന കാലത്താണ് ഡസ്റ്റര്‍ മോഡലിനെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ റിനോയ്ക്ക് വെളിപാടുണ്ടായത്. രാജ്യത്തിന്റെ വിപണിയില്‍ കാലുറപ്പിക്കുവാന്‍ സവിശേഷമായ എന്തെങ്കിലും നല്‍കേണ്ടതുണ്ടെന്നും അത് ഡസ്റ്റര്‍ എസ്‌യുവിയെക്കൊണ്ട് സാധിപ്പിക്കാമെന്നുമുള്ള റിനോയുടെ കണക്കു കൂട്ടല്‍ ഒട്ടും പിഴച്ചില്ല.

2012 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച റിനോ ഡസ്റ്റര്‍ എസ്‌യുവി കുറച്ചുകാലത്തേക്ക് ഒരു വന്‍ ട്രെന്‍ഡ് തന്നെ തീര്‍ത്തു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന എസ്‌യുവി എന്ന ബഹുമതി മഹീന്ദ്രയുടെ വാഹനങ്ങളില്‍ നിന്നും തട്ടിയെടുത്തു ഡസ്റ്റര്‍. ഇതെല്ലാം ഫോഡ് ഇക്കോസ്‌പോര്‍ട് മോഡലിന്റെ വിപണിപ്രവേശം വരെ മാത്രമേ നീണ്ടുള്ളൂവെങ്കിലും ഇന്നും മികച്ച നിലയിലുള്ള വില്‍പനയുള്ള വാഹനമാണിത്.

To Follow DriveSpark On Facebook, Click The Like Button
Renault Sold One Lakh Units of Duster Under 2 Years

ഇന്ത്യയിലെ ലോഞ്ചിനു ശേഷം ഇന്നുവരെ ആകെ ഒരു ലക്ഷം ഡസ്റ്ററുകള്‍ വിറ്റഴിച്ചതിന്റെ ആഹ്ലാദത്തിലാണ് റിനോ ഇന്ത്യ. മാരുതിയുടെയോ ഹ്യൂണ്ടായിയുടെയോ ഹാച്ച്ബാക്ക് മോഡലുകള്‍ ഒഴികെയുള്ള കാറുകള്‍ക്ക് അപൂര്‍വമായി അവകാശപ്പെടാവുന്ന ഒരു വില്‍പനക്കണക്കാണിതെന്ന് റിനോ ഇന്ത്യ സിഇഒ സുമിത് സാവ്ഹ്നി പറയുന്നു.

ഡസ്റ്റര്‍ എസ്‌യുവിയുടെ താരതമ്യേന വിലക്കുറവുള്ള ഒരു സവിശേഷ പതിപ്പ് ഈയിടെ ഇന്ത്യന്‍ വിപണിയിലെത്തുകയുണ്ടായി. ഡസ്റ്റര്‍ അഡ്വഞ്ചര്‍ എന്ന പേരിലറിയപ്പെടുന്ന ഈ പതിപ്പിന് വില 9.16 ലക്ഷം രൂപയാണ്. നേരത്തെ അഡ്വഞ്ചര്‍ പതിപ്പിനു വില 12.18 ലക്ഷം രൂപയായിരുന്നു. എന്‍ജിന്‍ അടക്കമുള്ള സന്നാഹങ്ങളില്‍ മാറ്റം വരുത്തിയാണ് ഈ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇത്തരം തന്ത്രപൂര്‍വമായ നീക്കങ്ങള്‍ വാഹനത്തിന്റെ വില്‍പനയെ അനുകൂലമായി സഹായിക്കുന്നുണ്ട്.

നടപ്പുവര്‍ഷം അവസാനത്തില്‍ ഡസ്റ്ററിന്റെ 4 വീല്‍ ഡ്രൈവ് പതിപ്പ് ഇന്ത്യന്‍ വിപണി പിടിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന റിനോ-നിസ്സാന്‍ പ്ലാന്റില്‍ ഡസ്റ്ററിന്റെ ഫോര്‍വീല്‍ ഡ്രൈവ് പതിപ്പ് നിര്‍മിക്കുന്നുണ്ട്. ഇവ യുകെയിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നത്.

English summary
As per a statement by Sumit Sawhney, Renault India CEO and Managing Director, the company has sold over 1 lakh Duster compact SUVs in little less than 2 years since launch.
Story first published: Tuesday, June 3, 2014, 14:05 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark