റിനോ ട്രാഫിക് ലോഞ്ച് ഉടന്‍

By Santheep

റിനോ ട്രാഫിക് വാനിന്റെ മൂന്നാം തലമുറ പതിപ്പ് ലോഞ്ച് അടുത്തുതന്നെ സംഭവിക്കുമെന്ന് വാര്‍ത്തകള്‍. അന്തര്‍ദ്ദേശീയ വിപണിയില്‍ ഫോക്‌സ്‌വാഗണിന്റെ ട്രാന്‍സ്‌പോര്‍ടര്‍, ഫോഡിന്റെ ട്രാന്‍സിറ്റ് കസ്റ്റം എന്നീ വാഹനങ്ങളുമായി നേരിട്ടേറ്റുമുട്ടുന്ന വാഹനമാണിത്.

ചെറുവാനുകള്‍ക്ക് വലിയ സാധ്യതയുള്ള യൂറോപ്പ് അടക്കമുള്ള വിപണികളിലേക്കാണ് ഈ വാഹനം നീങ്ങുന്നത്. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം 'പെട്ടി' രൂപത്തിലുള്ള വാഹനങ്ങള്‍ക്ക് വലിയ സാധ്യതയൊന്നുമില്ല. ഇക്കാരണത്താല്‍ തന്നെ ട്രാഫിക്കിനെ ഇന്ത്യയിലേക്ക് ആരും പ്രതീക്ഷിക്കുന്നുമില്ല.

Renault Trafic Revealed And Launch Expected Soon

പുതുക്കിയ രൂപത്തിലാണ് ട്രാഫിക്കിന്റെ മൂന്നാം തലമുറ പതിപ്പ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഹെഡ്‌ലാമ്പുകള്‍, വിന്‍ഡ്‌സ്‌ക്രീന്‍ തുടങ്ങിയ ഭാഗങ്ങള്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകും.

ബംപറിന് ചുറ്റുമായി ഉരുക്കിന്റെ ഒരു 'സംരക്ഷണവലയം' പുതുക്കിയ ട്രാഫിക്കിലുണ്ടായിരിക്കും. ഇത് പോറലുകള്‍ പറ്റുന്നതില്‍ നിന്ന് വാഹനത്തെ സംരക്ഷിക്കും.

മികവുറ്റ ഇന്ധനക്ഷമതയാണ് പുതിയ വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയായി റിനോ ചൂണ്ടിക്കാട്ടുന്നത്. 1.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് വാനിന് കരുത്ത് പകരുന്നത്. ഈ എന്‍ജിനോടൊപ്പം ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഒരു പതിപ്പുകൂടി ലഭ്യമാണ്.

More from DriveSpark

Article Published On: Friday, March 21, 2014, 5:26 [IST]
English summary
The French based car manufacturer has revealed the third gen Trafic van.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X