ഭാവിയിലേക്ക് കണ്ണുനട്ട് റെക്സ്നമോ
ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ധാരാളം പേരുടെയൊന്നും ശ്രദ്ധ കിട്ടാത്ത വാഹനങ്ങളുടെ നിരയിലായിരുന്നു റെക്‌സ്‌നമോ എന്ന കമ്പനി നിര്‍മിച്ച ക്രൂയിസര്‍ ബൈക്ക് എന്നുവേണമെങ്കില്‍ പറയാം. എന്നാല്‍, ശ്രദ്ധിക്കേണ്ടവരെല്ലാം ഈ ബൈക്കിനെ ശ്രദ്ധിച്ചു കഴിഞ്ഞിട്ടുണ്ട്.
റെക്‌സ്‌നമോ നിര്‍മിച്ച ആദ്യത്തെ ഇലക്ട്രിക് ക്രൂയസര്‍ ബൈക്കാണിത്. ചിത്രത്തില്‍ കാണുന്നത് ബൈക്കിന്റെ കണ്‍സെപ്റ്റ് രൂപമാണ്.
നമന്‍ ചോപ്രയാണ് റെക്‌സ്‌നമോ മോട്ടോഴ്‌സിന്റെ സ്ഥാപകനും സിഇഒ-യും. പതിന്നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്.

2015-16 വര്‍ഷങ്ങളില്‍ത്തന്നെ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ക്രൂയിസര്‍ കണ്‍സെപ്റ്റ് മോഡല്‍ വിപണിയിലെത്താനിടയുണ്ടെന്നാണ് മനസ്സിലാക്കാനാവുന്നത്. ഈ ക്രൂയിസറില്‍ ബാറ്ററി അടക്കമുള്ള ചില ഘടകഭാഗങ്ങള്‍ മാത്രമാണ് റെക്‌സ്‌നമോ സ്വയം നിര്‍മിക്കാത്തതായുള്ളൂ.
പ്രീമിയം ബൈക്ക് സെഗ്മെന്റിലാണ് ഈ ബൈക്ക് ഇടംപിടിക്കുക. മൂന്നുലക്ഷത്തിനു മുകളിലായിരിക്കും വാഹനത്തിൻറെ വില. എല്ലാ ബൈക്കുകളും കൈകൊണ്ട് നിർമിച്ചവയായിരിക്കും.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ പോകുവാൻ ഈ ബൈക്കിന് സാധിക്കും. ബാറ്ററിയുടെ റേഞ്ച് 200 കിലോമീറ്ററാണ്. ബാറ്ററിയുടെ ആയുസ്സ് 10 വർഷമാണ്. മൂന്നു മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യുവാൻ സാധിക്കും.
വാഹനങ്ങൾ കസ്റ്റമൈസ് ചെയ്യുവാനും റെക്സ്നമോ അവതരം നൽകുന്നുണ്ട്.


Click it and Unblock the Notifications








