റോള്‍സ് റോയ്‌സ് കൊച്ചിയിലേക്കും ചേന്നൈയിലേക്കും

By Santheep

ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഡംബര കാര്‍നിര്‍മാതാവായ റോള്‍സ് റോയ്‌സ് കൊച്ചിയിലും ചെന്നൈയിലും പുതിയ ഷോറൂം തുറക്കുന്നു. ഈ ഷോറൂമുകള്‍ 2015ല്‍ പ്രവര്‍ത്തനമാരംഭിക്കും.

നിലവില്‍ ഗോസ്റ്റ്, ഫാന്റം, ഫാന്റം കൂപെ, ഡ്രോപ്‌ഹെഡ് കൂപെ എന്നീ മോഡലുകളാണ് ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് വില്‍ക്കുന്നത്. ദില്ലി എക്‌സ്‌ഷോറൂം നിരക്കുകള്‍ പ്രകാരം 2,50,00,000ത്തില്‍ തുടങ്ങി 4,01,00,000ത്തില്‍ അവസാനിക്കുന്നു റോള്‍സ് റോയ്‌സ് മോഡലുകളുടെ വില.

റോള്‍സ് റോയ്‌സ് കൊച്ചിയിലേക്കും ചേന്നൈയിലേക്കും

ചിത്രങ്ങളിലൂടെ നീങ്ങുക

റോള്‍സ് റോയ്‌സ് കൊച്ചിയിലേക്കും ചേന്നൈയിലേക്കും

ഈ വര്‍ഷം അവസാനത്തില്‍ ഗോസ്റ്റ് സീരീസ് 2 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

റോള്‍സ് റോയ്‌സ് കൊച്ചിയിലേക്കും ചേന്നൈയിലേക്കും

പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി സ്വയം മാറുവാന്‍ റോള്‍സ് റോയ്‌സ് തീരുമാനിച്ച സന്ദര്‍ഭമാണിത്. കമ്പനിയുടെ ചരിത്രത്തിലാദ്യമായി ഒരു ആഡംബര എസ്‌യുവി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് റോള്‍സ് റോയ്‌സ്. ലോകവിപണിയില്‍ എസ്‌യുവികള്‍ക്കു ലഭിക്കുന്ന പ്രാമാണ്യം വളരെ വലുതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനം വരുന്നത്.

റോള്‍സ് റോയ്‌സ് കൊച്ചിയിലേക്കും ചേന്നൈയിലേക്കും

ഇതോടൊപ്പം ഒരു ഇലക്ട്രിക് ഹൈബ്രിഡ് മോഡലിന്റെ നിര്‍മാണവും നടക്കുന്നുണ്ട്. ഈ വാഹനത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

റോള്‍സ് റോയ്‌സ് കൊച്ചിയിലേക്കും ചേന്നൈയിലേക്കും

ഏഷ്യാ പസിഫിക് മേഖലയില്‍ നിന്നും റോള്‍സ് റോയ്‌സിന് മികച്ച ഉപഭോക്താക്കളെ ലഭിക്കുന്നുണ്ട്. ഈ മേഖലയില്‍ കാര്യമായി ശ്രദ്ധിക്കാന്‍ തന്നെയാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ റോള്‍സ് റോയ്‌സിന് ഒരു ഷോറൂം മാത്രമേ ദക്ഷിണേന്ത്യയിലുള്ളൂ. ഇത് സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിലാണ്.

റോള്‍സ് റോയ്‌സ് കൊച്ചിയിലേക്കും ചേന്നൈയിലേക്കും

നവസാമ്പത്തികവർഗത്തിന്റെ ശക്തമായ സാന്നിധ്യമുള്ള കേരളത്തില്‍ ഷോറൂം തുറക്കുന്നത് റോള്‍സ് റോയ്‌സിന് ഏറെ ഗുണം ചെയ്യും. ഹൈദരാബാദ് ഷോറൂം വില്‍പനയില്‍ മികച്ച പ്രകടനം നടത്തിയതും അവിടെ നിന്നുള്ള ഉപഭോക്താക്കളുടെ പ്രതികരണവുമെല്ലാം കേരളത്തിലും തമിഴ്‌നാട്ടിലും റോള്‍സ് റോയ്‌സ് ഷോറൂം തുറക്കുന്നതിന് കാരണമായിട്ടുണ്ട്. സെലിബ്രിറ്റികളെയും ബിസിനസ്സുകാരെയും റോള്‍സ് റോയ്‌സ് ലക്ഷ്യമാക്കുന്നുണ്ടാവണം.

More from DriveSpark

Article Published On: Saturday, September 20, 2014, 14:53 [IST]
English summary
Rolls-Royce has opted to inaugurate its new dealership in Chennai and Kochi. Their plan is to introduce these new showrooms by 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X