സ്‌കാനിയ ഓഗസ്റ്റ് മുതല്‍ ബങ്കളുരുവില്‍ ഉല്‍പാദനം തുടങ്ങും
സ്വീഡിഷ് വാണിജ്യവാഹന നിര്‍മാതാവായ സ്‌കാനിയ ബങ്കളുരുവിലെ നരസാപുരയില്‍ നിര്‍മിക്കുന്ന പ്ലാന്റിന്റെ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. ഓഗസ്റ്റ് മാസം മുതല്‍ ഈ പ്ലാന്റില്‍ ബസ്സുകള്‍ നിര്‍മിച്ചുതുടങ്ങുമെന്നാണറിയുന്നത്. 300 ഏക്കര്‍ സ്ഥലത്താണ് സ്‌കാനിയയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
സ്‌കാനിയയുടെ മെട്രോലിങ്ക് കോച്ചുകളാണ് ഇവിടെ നിര്‍മിക്കുക. 13.7 മീറ്ററും 14.5 മീറ്ററും നീളം വരുന്ന കോച്ചുകളാണിവ. ബസ്സിന്റെ ബോഡി പൂര്‍ണമായുംഈ പ്ലാന്റില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ചാസിയുടെ 30 ശതമാനം ഭാഗവും ഇതേ പ്ലാന്റില്‍ നിര്‍മിക്കും. എന്‍ജിനടക്കമുള്ള ചില ഘടകഭാഗങ്ങള്‍ മാത്രമാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുക.
ലോകത്തിലെ ഏറ്റവും വലിയ ബസ് നിര്‍മാതാവായി മാറുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്‌കാനിയ വിപണിയില്‍ നീങ്ങുന്നത്. ഇന്ത്യയടക്കമുള്ള നിരവധി വിപണികളില്‍ ഉല്‍പാദനം തുടങ്ങുന്നതിനുള്ള പദ്ധതികള്‍ കമ്പനി നീക്കിക്കൊണ്ടിരിക്കുകയാണ്.

വര്‍ഷത്തില്‍ 1500 ബസ്സുകള്‍ നിര്‍മിക്കുവാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. ആദ്യവര്‍ഷത്തില്‍ വിപണിയില്‍ 150 ബസ്സുകള്‍ വിറ്റഴിക്കുവാന്‍ സ്‌കാനിയ ലക്ഷ്യമിടുന്നു. രണ്ടാം വര്‍ഷം ഇത് 450 യൂണിറ്റായി ഉയര്‍ത്തും.
വര്‍ഷത്തില്‍ 2500 ട്രക്കുകളും 1000 ബസ്സുകളും വില്‍ക്കുന്ന നിലയിലേക്ക് തങ്ങളുടെ ഇന്ത്യന്‍ സാന്ിനിധ്യം വളര്‍ത്തുവാന്‍ സ്‌കാനിയ പദ്ധതിയിടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതു സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
നിലവില്‍ കേരളം, മഹാരാഷ്ട്രം, കര്‍ണാടകം എന്നിവിടങ്ങളില്‍ സ്‌കാനിയയ്ക്ക് സജീവസാന്നിധ്യമുണ്ട്. ഗുജറാത്ത്, നാഗ്പൂര്‍ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സമീപകാല ലക്ഷ്യവും ഇട്ടിട്ടുണ്ട്.
ഇന്നത്തെ വീഡിയോ:
3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!
ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.


Click it and Unblock the Notifications








