ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള ട്രക്കുമായി സ്‌കാനിയ
സ്‌കാനിയയില്‍ നിന്ന് രണ്ട് ടിപ്പറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ആര്‍580, പി410 എന്നീ മോഡലുകളാണ് വിപണിയിലിറക്കിയിരിക്കുന്നത്. ഇവയില്‍ ആര്‍580 രാജ്യത്തെ ഏറ്റവും കരുത്തേറിയ ഓണ്‍റോഡ് ട്രക്കാണ്.
ഗ്രെയ്റ്റര്‍ നോയ്ഡയില്‍ നടക്കുന്ന ഭൗമ കോണ്‍എക്‌സ്‌പോയില്‍ വെച്ചാണ് ഈ വാഹനങ്ങളുടെ ലോഞ്ച് നടന്നത്.

ഒരു വി8 എന്‍ജിന്‍ ഘടിപ്പിച്ച ആര്‍580 മോഡല്‍ ഇന്ത്യയില്‍ വില്‍പനയിലുള്ള ട്രക്കുകളില്‍ ഏറ്റവും കരുത്തേറിയതാണെന്ന് സ്‌കാനിയ അവകാശപ്പെടുന്നു. ഈ എന്‍ജിന്‍ നാല് തരത്തില്‍ ട്യൂണ്‍ ചെയ്ത് വിപണിയിലെത്തുന്നുണ്ട്. 500, 560, 620, 730 എന്നിങ്ങനെ കുതിരശക്തികള്‍ ലഭിക്കുന്ന വിധത്തില്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നു.
ഉയര്‍ന്ന ഗുണനിലവാരമുള്ള ഉരുക്കിലാണ് പി410 ടിപ്പറിന്റെ ബോഡി നിര്‍മിച്ചിട്ടുള്ളത്. വാഹനത്തിന്റെ എന്‍ജിനോടു ചേര്‍ത്തിട്ടുള്ളത് ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ്.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനു കീഴിലുള്ള വാണിജ്യവാഹനക്കമ്പനിയാണ് സ്‌കാനിയ.


Click it and Unblock the Notifications








