ഗൂഗിള്‍ ഏറ്റവുമധികം തെരഞ്ഞ കായികതാരം ഷൂമാക്കര്‍
2014ല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട സ്‌പോര്‍ട്‌സ് താരം മൈക്കേല്‍ ഷൂമാക്കര്‍. കഴിഞ്ഞവര്‍ഷം അവസാനമാസങ്ങളില്‍ ഷൂമാക്കറിന് സംഭവിച്ച സ്‌കീയിങ് അപകടത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള സെര്‍ച്ചുകള്‍ വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗൂഗിളില്‍ നടപ്പുവര്‍ഷത്തെ രണ്ട് ട്രില്യണിലധികം വരുന്ന സെര്‍ച്ചുകളില്‍ നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍.
ആല്‍പ്‌സ് നിരകളില്‍ സ്‌കീയിങ് നടത്തവെ ഷൂമാക്കര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തമുണ്ടായ വാര്‍ത്തകളുടെ കൂട്ടത്തില്‍ പെടുന്നു.
ഷൂമാക്കറെക്കുറിച്ച് വളരെ അനുകൂലമായ വാര്‍ത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഓര്‍മശക്തി വാണ്ടെടുക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതിയില്‍ വലിയ പുരോഗതിയുണ്ടെന്ന് വാര്‍ത്തകള്‍ പറയുന്നു.

ഷൂമാക്കറുമായി പരസ്യപ്രചാരണങ്ങള്‍ക്കായി കരാറുണ്ടാക്കിയിരുന്ന കമ്പനികള്‍ ഇതിനകം തന്നെ കരാറുകളില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഏതാണ്ട് 5 ദശലക്ഷം ഡോളറിന്റെ കരാറുകളാണ് റദ്ദാക്കപ്പെട്ടിട്ടുള്ളത്.


Click it and Unblock the Notifications








