എലൈറ്റ് ഐ20 പരസ്യത്തില്‍ ഷാരൂഖ് അഭിനയിക്കുന്നു
ഓഗസ്റ്റ് 11നാണ് ഹ്യൂണ്ടായ് എലൈറ്റ് ഐ20യുടെ ലോഞ്ച് നടക്കുക. വാഹനത്തിന്റെ വിപണിപ്രവേശത്തിനു പിന്നാലെ ഹ്യൂണ്ടായ് പുറത്തിറക്കാനുദ്ദേശിക്കുന്ന ടെലിവിഷന്‍ പരസ്യത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്. ഷാരൂഖ് ഖാന്‍ ഈ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതായി ഏതാണ്ടുറപ്പായിട്ടുണ്ട്.
ട്വിറ്ററിലൂടെയാണ് താന്‍ ഹ്യൂണ്ടായ് പരസ്യത്തില്‍ അഭിനയിക്കുന്ന കാര്യം ഷാരൂഖ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് എലൈറ്റ് ഐ20 പരസ്യമാകാനാണ് സാധ്യത കാണുന്നത്. ഇക്കാര്യത്തില്‍ മറ്റു വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.
അതെസമയം, ഹ്യൂണ്ടായ് എലൈറ്റ് ഐ20യുടെ ലോഞ്ച് അടുത്തതോടെ വാഹനങ്ങള്‍ ഷോറൂമുകളിലെത്തിത്തുടങ്ങിയിട്ടുണ്ട്. വാഹനത്തിനായുള്ള ബുക്കിങ് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

നിലവില്‍ വിറ്റുകൊണ്ടിരിക്കുന്ന ഐ20 മോഡലിന് പകരമായിട്ടാണോ എലൈറ്റ് ഐ20 വരുന്നതെന്ന് ഉറപ്പായിട്ടില്ല. ഇക്കാര്യത്തില്‍ ഹ്യൂണ്ടായ് വ്യക്തമായൊന്നും പുറത്തു പറയുന്നില്ല. ഏതായാലും ലോഞ്ച് ദിനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ.
പൂന്തോ ഇവോ ഹാച്ച്ബാക്ക്, ഫോക്‌സ്‌വാഗണ്‍ പോളോ റെയ്ഞ്ച് വാഹനങ്ങള്‍ എന്നിവയൊക്കെ എലൈറ്റ് ഐ20യുടെ എതിരാളികളായിട്ടു വരും. വരാനിരിക്കും ഹോണ്ട ജാസ്സിനെയും ഈ ഗണത്തിലുള്‍പെടുത്താം. ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലാണ് പുതുക്കിയ ഐ20ക്കുള്ളത്. വലിപ്പമേറിയ ഈ ഗ്രില്‍ വാഹനത്തിന്റെ ബോള്‍ഡ്‌നെസ്സ് വര്‍ധിപ്പിക്കുന്നു. രണ്ട് ഹെഡ്‌ലാമ്പുകളെയും ബന്ധിപ്പിച്ചു നീങ്ങുന്ന ഒരു പട്ടയില്‍ ഹ്യൂണ്ടായ് ലോഗോ ഇടം പിടിച്ചിരിക്കുന്നതായി കാണാം. ഫ്‌ലൂയിഡിക് ശില്‍പശൈലിയുടെ ഏറ്റവും പുതിയ പതിപ്പാണ് 2015 ഹ്യൂണ്ടായ് ഐ20യില്‍ കാണാനാവുക.


Click it and Unblock the Notifications








