ഷീ ടാക്‌സികള്‍ രാജ്യത്തെമ്പാടും പടരുന്നു
യുബര്‍ ടാക്‌സി സംഭവം ടാക്‌സി സര്‍വീസ് ദാതാക്കളെ പരിഹാരങ്ങള്‍ക്കായുള്ള തിരച്ചിലിന് പ്രേരിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ വിജയകരമായി നടപ്പാക്കിയ ഷീ ടാക്‌സി പദ്ധതി ഈ പ്രശ്‌നത്തിനൊരു പരിഹാരമാണെന്ന് ചില കമ്പനികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്ത്രീകള്‍ മാത്രം ഡ്രൈവര്‍മാരായുള്ള ഷീ ടാക്‌സികള്‍ ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ തുടങ്ങാനാണ് ചില കാര്‍ കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്.
ദികാബ്‌സ്, പ്രിയദര്‍ശിനി തുടങ്ങിയ കമ്പനികള്‍ ഇതിനകം തന്നെ ചില സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരായുള്ള ടാക്‌സി സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്.

ജിപിഎസ്, ജിപിആര്‍എസ് തുടങ്ങിയ സംവിധാനങ്ങള്‍ കൂടാതെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പ്രത്യേക അലാറങ്ങള്‍ ഘടിപ്പിച്ചാണ് ഷി ടാക്‌സികള്‍ നിരത്തിലിറങ്ങുന്നത്. ഈ അലാറങ്ങള്‍ കാബ് കമ്പനിയുടെ കോള്‍ സെന്ററുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ബങ്കളുരുവില്‍ സ്ത്രീകളുടെ ഓട്ടോറിക്ഷ സര്‍വീസുകള്‍ തുടങ്ങാനും ആലോചിക്കുന്നുണ്ട് ഈ പദ്ധതി ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ബങ്കളുരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ സ്ത്രീകളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റൊരു പദ്ധതികൂടി നടപ്പാക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. 'ദുര്‍ഗാ അലാം' എന്നു പേരിട്ടിട്ടുള്ള ഈ പദ്ധതി പ്രകാരം സ്ത്രകള്‍ക്ക് യാത്രാസമയങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ബസ്സുകളില്‍ ഘടിപ്പിച്ചിട്ടുള്ള അലാറം മുഴക്കാവുന്നതാണ്.


Click it and Unblock the Notifications








