സ്‌കോഡ റാപിഡ് സെഡാനുമേല്‍ വന്‍ വാഗ്ദാനങ്ങള്‍
കാര്‍ വിപണിയിലെ മാന്ദ്യം തുടരുമ്പോള്‍ നിരവധി കാര്‍ നിര്‍മാതാക്കള്‍ വിലക്കിഴിവ് അടക്കമുള്ള വാഗ്ദാനങ്ങളുമായി സംതുലനം പാലിക്കാന്‍ ശ്രമിച്ചുവരികയാണ്. മോഡിയുടെ ഭരണം വരുന്നതോടെ കാര്‍വിപണി വളര്‍ച്ചയിലേക്ക് കുതിക്കും എന്നൊരു വിശ്വാസം നിലനിന്നിരുന്നു. എന്നാല്‍, സാമ്പത്തികരംഗത്ത് എന്തെങ്കിലും വ്യക്തതയുള്ള പരിഷ്‌കരണനടപടികള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഓഫറുകള്‍ നല്‍കി പിടിച്ചു നില്‍ക്കുന്നവരുടെ കൂട്ടത്തിലേക്ക് സ്‌കോഡയും കേറിനില്‍ക്കുന്നതാണ് പുതിയ വാര്‍ത്ത. റാപിഡ് സെഡാനുമേല്‍ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സ്‌കോഡ രംഗത്തെത്തിയിരിക്കുന്നത്.
സ്‌കോഡ ഫിനാന്‍സ് മുഖാന്തിരം കാര്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റി അടക്കമുള്ള ഓഫറുകളാണ് സ്‌കോഡ നല്‍കുന്നത്. മറ്റേതെങ്കിലും ഫിനാന്‍സിങ് സൗകര്യമാണ് ഉപയോഗിക്കുന്നതെങ്കില്‍ നാലു വര്‍ഷത്തെ എക്‌സ്റ്റന്‍ഡഡ് വാറന്റിയാണ് സ്‌കോഡ നല്‍കുക. ഇതുവരെ ഈ കാറിന് ലഭ്യമായിരുന്ന വാറന്റി രണ്ടു വര്‍ഷത്തെയാണ്.

അഞ്ചു വര്‍ഷത്തേക്ക് സൗജന്യ സര്‍വീസാണ് റാപിഡ് സെഡാനു മേല്‍ നല്‍കുന്ന മറ്റൊരു വാഗ്ദാനം. അതായത് നിലവിലെ സര്‍ക്കാരിന്റെ കാലാവധി കഴിയും വരെ സര്‍വീസ് ചെലവ് എന്ന ബാധ്യതയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാം. ഇതിനും ഒരു നിബന്ധന സ്‌കോഡ മുമ്പോട്ടു വെക്കുന്നുണ്ട്. സ്‌കോഡ ഫിനാന്‍സിങ് തന്നെ ഉപയോഗിക്കണം.
വെറും ഒരു രൂപയ്ക്ക് ഇന്‍ഷൂറന്‍സ് നല്‍കുന്നതാണ് മറ്റൊരു ഓഫര്‍. ഇതിന് ഫിനാന്‍സിങ് ഓപ്ഷന്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്നുമറിയുക. എക്‌സ്‌ചേഞ്ച് ബോണസ് ആയി 15,000 രൂപയുടെ നേട്ടവും വാഗ്ദാനം ചെയ്യുന്നു കമ്പനി. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 5,000 രൂപ മുതല്‍ 10,000 രൂപ വരെ വിലക്കിഴിവ് ലഭിക്കാനും സാഹചര്യമുണ്ട്.


Click it and Unblock the Notifications








