നയങ്ങളിലെ അനിശ്ചിതത്വം: സ്‌കോഡ നിക്ഷേപം ഉടനെയുണ്ടാവില്ല
രാജ്യത്തെ ബിസിനസ്സ് സാഹചര്യവും നയപരിപാടികളും 'അനിശ്ചിതത്വം' പുലര്‍ത്തുന്നതിനാല്‍ തങ്ങളുടെ നിക്ഷേപ പദ്ധതികള്‍ തല്‍ക്കാലം മുന്നോട്ടു നീക്കുന്നില്ലെന്ന് ചെക്ക് കാര്‍നിര്‍മാതാവായ സ്‌കോഡ. 'മേക്ക് ഇന്‍ ഇന്ത്യ' എന്ന പേരില്‍ കേര്‍പറേറ്റുകളെ വിളിച്ചുകൂട്ടി പ്രധാനമന്ത്രി നടത്തിയ പരിപാടിയുടെ തൊട്ടു പിന്നാലെയാണ് ഒരു ബഹുരാഷ്ട്ര കമ്പനി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
നികുതി അടക്കമുള്ള കാര്യങ്ങളില്‍ നയപരമായി പിന്തിരിപ്പനാണ് രാജ്യത്തെ ഭരണകൂടമെന്ന് സ്‌കോഡ പറഞ്ഞു. പുതുക്കിയ സ്‌കോഡ റാപിഡ് പതിപ്പ് ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കവെ സ്‌കോഡ ഓട്ടോ ഇന്ത്യ ചെയര്‍മാന്‍ സുധീര്‍ റാവുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഈയിടെ നിരവധി കാര്‍നിര്‍മാതാക്കള്‍ക്കുമേല്‍ സിസിഐ പിഴ ചുമത്തിയതടക്കമുള്ള കാര്യങ്ങള്‍ സുധീര്‍ റാവു ചൂണ്ടിക്കാട്ടി. ഡിസ്‌കൗണ്ട് നല്‍കുന്ന തുകയ്ക്കുമേല്‍ നികുതി ഈടാക്കുന്നതാണ് സ്‌കോഡ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്‌നം.
കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായി കാര്യങ്ങള്‍ പരിശോധിക്കവെയാണ് ഇത്തരം പ്രതിബന്ധങ്ങള്‍ സ്‌കോഡയുടെ ശ്രദ്ധയില്‍ പെട്ടത്. ഇത്തരം വിഷയങ്ങളില്‍ വ്യക്തതയും ശരിയായ നടപടികളും ഉണ്ടാകുന്ന ഘട്ടത്തില്‍ മാത്രമേ നിക്ഷേപത്തെക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
റാപിഡ്, ഒക്ടോവിയ, സൂപ്പര്‍ബ്, യതി എന്നീ മോഡലുകളാണ് സ്‌കോഡ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം റാപിഡിന്റെ പുതുക്കിയ മോഡല്‍ വിപണിയിലെത്തിച്ചിരുന്നു കമ്പനി.
മഹീന്ദ്ര സ്‌കോര്‍പിയോ ടിവി കമേഴ്‌സ്യല്‍ പുറത്ത്
മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഗൗരവപ്പെട്ട ഡിസൈന്‍ മാറ്റങ്ങളും സാങ്കേതിക മാറ്റങ്ങളുമായി വിപണിയിലെത്തിയ സ്‌കോര്‍പിയോ ഇനി ഉപഭോക്താക്കളുടെ വിലയിരുത്തലിനായി നീങ്ങുകയാണ്. താഴെയുള്ള വീഡിയോ സ്‌കോര്‍പിയോയുടെ പുതിയ ടെലിവിഷന്‍ കമേഴ്‌സ്യലാണ്.


Click it and Unblock the Notifications








