സ്‌കോഡ യതിയുടെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 10ന്

By Santheep

സ്‌കോഡ യതി മോഡലിന്റെ ഇന്ത്യന്‍ ലോഞ്ച് സെപ്തംബര്‍ 10ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ വെച്ചാണ് യതിയുടെ പുതുക്കിയ മോഡല്‍ അവതരിപ്പിക്കപ്പെട്ടത്. ഇതിനുശേഷം ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലും യതി അവതരിപ്പിക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾ താളുകളിൽ വായിക്കാം.

സ്‌കോഡ യതിയുടെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 10ന്

ചിത്രങ്ങളിലൂടെ നീങ്ങുക.

സ്‌കോഡ യതിയുടെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 10ന്

ഇന്ത്യയില്‍ യതി ലോഞ്ച് ചെയ്തിട്ടുന്നുവരെ കാര്യമായ പുതുക്കലുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് സെപ്തംബറില്‍ സംഭവിക്കാന്‍ പോകുന്നത്. സ്‌റ്റൈലിന്റെയും കുലൂനതയുടെയുമെല്ലാം കാര്യത്തില്‍ യതി മികച്ചു നില്‍ക്കുന്നുവെങ്കിലും വില്‍പനയില്‍ കാര്യമായ മുന്നേറ്റമൊന്നും നടത്താന്‍ സാധിച്ചിട്ടില്ല എന്നൊരു പ്രശ്‌നം കൂടിയുണ്ട് ഇന്ത്യയില്‍ ഈ വാഹനത്തിന്. പുതുക്കിയ പതിപ്പ് കൂടുതല്‍ വിപണിശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

സ്‌കോഡ യതിയുടെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 10ന്

എന്‍ജിനുകളില്‍ കാര്യമായ വ്യത്യാസമൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള എൻജിനുകൾ തന്നെ ഉപയോഗിക്കാനാണ് സാധ്യത. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഭാഗങ്ങളിലാണ് കാര്യമായ മാറ്റം വരിക.

സ്‌കോഡ യതിയുടെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 10ന്

പുറംഭാഗത്ത് വരുത്തിയിട്ടുള്ള കാര്യപ്പെട്ട ഗ്രില്ലിൽ തന്നെ കാണാം. ഫ്രണ്ട് ബംപറുകളുടെയും ഹെഡ്‌ലാമ്പുകളുടെയും ഡിസൈൻ മാറിയിട്ടുണ്ട്.. ഹെഡ്‌ലാമ്പിനോടു ചേര്‍ന്നു നിന്നിരുന്ന ഫോഗ് ലാമ്പുകള്‍ക്ക് സ്ഥാനമാറ്റം വന്നിരിക്കുന്നു. ഫോഗ് ലാമ്പുകൾ ഇപ്പോൾ സ്‌കിഡ് പ്ലേറ്റിന് തൊട്ടു മുകളിലാണ് ഇടം പിടിച്ചിരിക്കുന്നത്.

സ്‌കോഡ യതിയുടെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 10ന്

ഫ്രണ്ട് ബംപറിൻറെ ഡിസൈനിലെ മാറ്റവും ശ്രദ്ധേയമാണ്. ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്.

സ്‌കോഡ യതിയുടെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 10ന്

അലോയ് വീലുകളുടെ ഡിസൈനിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. ടെയ്ല്‍ ലാമ്പുകള്‍ എല്‍ഇഡിയാണ്. ഇരട്ട എക്‌സോസ്റ്റ് പൈപ്പ് ഘടിപ്പിക്കുമെന്നും കേൾക്കുന്നുണ്ട്. ദില്ലിയിൽ അവതരിപ്പിച്ച മോഡലിൽ ഇരട്ട എക്സോസ്റ്റ് കണ്ടിരുന്നു എന്നതാണ് ഈ ഊഹത്തിന് അടിസ്ഥാനം. സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകളാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം.

സ്‌കോഡ യതിയുടെ പുതുക്കിയ പതിപ്പ് സെപ്തംബര്‍ 10ന്

ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. കാറിനകത്ത് ഡ്യുവല്‍ സോണ്‍ എയര്‍ കണ്ടീഷണര്‍ ഉണ്ടായിരിക്കും. പനോരമിക് സണ്‍റൂഫ്, ഇന്‍ഡിവിജ്വല്‍ ഫോള്‍ഡിംഗ് സീറ്റുകള്‍, ഓപ്റ്റിക്കല്‍ പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ടായിരിക്കും.

More from DriveSpark

Article Published On: Sunday, August 3, 2014, 7:23 [IST]
English summary
Skoda India will launch the refreshed Yeti on September 10.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X