സ്കോഡ യതി അടുത്തമാസം വിപണിയിലേക്ക്

By Santheep

നിരത്തുകളില്‍ യതിമര്യാദ പാലിക്കുന്ന ഒരു എസ്‌യുവിയാണ് സ്‌കോഡ യതി. ഇന്ത്യയുടെ ഒരു സ്വഭാവം വെച്ച് ഈ 'യതിത്വം' നന്നായി സ്വീകരിക്കപ്പെടേണ്ടതായിരുന്നു എന്നു വാദിക്കാം. എന്നാല്‍, എസ്‌യുവികളുടെ ഒരു പൊതുരാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് അതിന്റെ ശരീരഭാഷയിലെ റഗ്ഗഡ്‌നെസ് അഥവാ പരുക്കത്തരമാണ്. പക്വത കൈവരിച്ച വിദേശവിപണികളില്‍ സ്‌കോഡ യതി മികച്ച നിലയില്‍ വിറ്റഴിക്കപ്പെടുന്നത് കാണാതിരുന്നുകൂടാ. അവിടങ്ങളില്‍ സ്‌കോഡ യതിയുടെ ശാന്തപ്രകൃതം വലിയ തോതില്‍ സ്വീകരിക്കപ്പെടുന്നുണ്ട്.

എന്തായാലും സ്‌കോഡ പ്രതീക്ഷ കൈവിടുന്നില്ല. പുതുക്കിയ ഡിസൈനുമായി യതി വിപണിയിലേക്കിറങ്ങുകയാണ്. ജൂലൈ മാസത്തിലാണ് ഈ വാഹനത്തിന്റെ ലോഞ്ച് നടക്കാന്‍ പോകുന്നത്. നമുക്ക് വിശദാംശങ്ങളിലേക്ക് ഒന്നു പോകാം.

സ്കോഡ യതി അടുത്തമാസം

2014 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിക്കുകയുണ്ടായി. നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ വന്നിട്ടുള്ളതായി കാണാം. ഇന്ത്യയില്‍ ഈ വാഹനം ലോഞ്ച് ചെയ്ത് ഇന്നുവരെ യാതൊരു പരിഷ്‌കാരവും ലഭിച്ചിരുന്നില്ല.

സ്കോഡ യതി അടുത്തമാസം

എന്‍ജിന്‍ പതിപ്പുകളില്‍ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ പ്രകടമായിട്ടുള്ളത്.

സ്കോഡ യതി അടുത്തമാസം

എക്സ്റ്റീരിയറിൽ വന്നിട്ടുള്ള പ്രകടമായ മാറ്റം ഗ്രില്ലിൽ തന്നെയാണ്. ഫ്രണ്ട് ബംപറുകളുടെയും ഹെഡ്‌ലാമ്പുകളുടെയും ഡിസൈനിൽ വ്യത്യാസം വരുത്തിയിരിക്കുന്നു. ഹെഡ്‌ലാമ്പിനോടു ചേര്‍ന്നു നിന്നിരുന്ന ഫോഗ് ലാമ്പുകള്‍ക്ക് സ്ഥാനമാറ്റം സംഭവിച്ചിട്ടുള്ളതായി കാണാം. ഫോഗ് ലാമ്പുകൾ ഇപ്പോള്] സ്‌കിഡ് പ്ലേറ്റിന് തൊട്ടു മുകളിലാണ് ഇടം പിടിച്ചിരിക്കുന്നത്.

സ്കോഡ യതി അടുത്തമാസം

ഫ്രണ്ട് ബംപറിൻറെ ഡിസൈനിൽ വരുത്തിയിരിക്കുന്ന മാറ്റവും ശ്രദ്ധേയമാണ്. ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കൂടി ചേര്‍ത്തിരിക്കുന്നതായി കാണാം.

സ്കോഡ യതി അടുത്തമാസം

അലോയ് വീലുകളുടെ ഡിസൈനിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. ടെയ്ല്‍ ലാമ്പുകള്‍ എല്‍ഇഡി ആക്കിയിട്ടുണ്ട്. ഇരട്ട എക്‌സോസ്റ്റ് പൈപ്പ് ഘടിപ്പിക്കുമെന്ന് കേൾക്കുന്നുണ്ട്. ദില്ലിയിൽ അവതരിപ്പിച്ച മോഡലിൽ ഇരട്ട എക്സോസ്റ്റ് ഉണ്ടായിരുന്നു. സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകളാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം.

സ്കോഡ യതി അടുത്തമാസം

ഇൻറീരിയറിലും നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. കാറിനകത്ത് ഡ്യുവല്‍ സോണ്‍ എയര്‍ കണ്ടീഷണര്‍ ഉണ്ടായിരിക്കും. പനോരമിക് സണ്‍റൂഫ്, ഇന്‍ഡിവിജ്വല്‍ ഫോള്‍ഡിംഗ് സീറ്റുകള്‍, ഓപ്റ്റിക്കല്‍ പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ടായിരിക്കും.

സ്കോഡ യതി അടുത്തമാസം

മൂന്ന് ആരങ്ങളുള്ള സ്റ്റീയറിംഗ് വീലില്‍ ഓഡിയ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ജിന്‍ അടക്കമുള്ള സാങ്കേതികതകളില്‍ കാര്യമായ മാറ്റമില്ല. 2 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ തുടര്‍ന്നും സേവനം ചെയ്യും. 110 കുതിരകളുടെ കരുത്തും 250 എന്‍എം ചക്രവീര്യവും വാഹനം പകരും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കു പകരുക.

സ്കോഡ യതി അടുത്തമാസം

പുതിയ യതിയിൽ ഫ്രണ്ട് വീൽ ഡ്രൈവ്, ആൾ വീൽ ഡ്രൈവ് സന്നാഹങ്ങൾ ഘടിപ്പിച്ച് വാഹനങ്ങൾ നിരത്തിലെത്തും. രണ്ട് ലിറ്ററിൻറെ ഡീസൽ എൻജിനുകളാണ് ഇരുപതിപ്പിലും ഉപയോഗിക്കുന്നത്. ആൾ വീൽ പതിപ്പിലുപയോഗിക്കുന്ന ഡീസൽ എൻജിൻ 320 എൻഎം ചക്രവീര്യവും 138 കുതിരശക്തിയും പരുന്നു. ഫ്രണ്ട് വീൽ ഡ്രൈവ് പതിപ്പിലുപയോഗിക്കുന്ന എൻജിൻ പുറപ്പെടുവിക്കുന്നത് 108 കുതിരശക്തിയാണ്. 250 എൻഎം ചക്രവീര്യമാണ് വാഹനത്തിനുള്ളത്.

More from DriveSpark

Article Published On: Wednesday, June 11, 2014, 11:38 [IST]
English summary
The Czech Republic manufacturer of automobiles Skoda has decided to introduce the new Yeti SUV in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X