സ്‌കോഡ റാപിഡിന്റെ പ്ലാറ്റ്‌ഫോമില്‍ പുതിയ ഹാച്ച്ബാക്ക്?

By Santheep

സ്‌കോഡയുടെ പുതുക്കിയ റാപിഡ് സെഡാന്‍ ഇന്ത്യന്‍ നിരത്തിലിറങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. ഇതിനു പിന്നാലെ വരുന്ന ചില ഊഹാപോഹങ്ങള്‍ റാപിഡ് സെഡാന്റെ പ്ലാറ്റ്‌ഫോം ആധാരമാക്കി ഒരു പുതിയ ഹാച്ച്ബാക്ക് വരുന്നതിനെക്കുറിച്ച് പറയുന്നു.

റാപിഡിന്റെ ഘടകഭാഗങ്ങളും പ്ലാറ്റ്‌ഫോമും വലിയ തോതില്‍ ഉപയോഗപ്പെടുത്തിയായിരിക്കും പുതിയ വാഹനം നിരത്തിലെത്തിക്കുക. വിപണിയില്‍ മത്സരക്ഷമമായ വിലയില്‍ നിലയുറപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് സ്‌കോഡയുടെ കണക്കുകൂട്ടല്‍.

2017നു മുമ്പുതന്നെ പുതിയ ഹാച്ച്ബാക്ക് നിരത്തിലിറങ്ങണമെന്നാണ് സ്‌കോഡ ആഗ്രഹിക്കുന്നതെന്ന് കേള്‍ക്കുന്നു. നേരത്തെ വിപണിയിലുണ്ടായിരുന്ന ഫാബിയ മോഡല്‍ പരാജയപ്പെട്ടതു കൂടി മനസ്സില്‍ വെച്ചാണ് സ്‌കോഡയുടെ നീക്കം.

Skoda mulling new hatchback for India

പുതുക്കിയ സ്‌കോഡ ഫാബിയ പതിപ്പ് ഒക്ടോബര്‍ 2ന് തുടങ്ങാനിരിക്കുന്ന പാരിസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കുന്നുണ്ട്. ഫോക്‌സ്‌വാഗന്റെ വിഖ്യാതമായ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമായ എംക്യുബി-യിലാണ് പുതിയ ഫാബിയ നിലയുറപ്പിക്കുന്നത്. വലിപ്പം കൂടിയിട്ടുമുണ്ട്. ഇക്കാരണങ്ങളാല്‍ത്തന്നെ വാഹനത്തിന് വല കുറെക്കൂടി അധികമായിരിക്കും. ഈ മോഡല്‍ ഇന്ത്യയിലേക്കു വരാനുള്ള സാധ്യത ചുരുങ്ങുന്നതും റാപിഡിന് ആധാരമാക്കിയുള്ള ഹാച്ച്ബാക്കിന് സാധ്യത കൂടുന്നതും ഇങ്ങനെയാണ്.

ഇപ്പറഞ്ഞതെല്ലാം നടക്കണമെങ്കില്‍ റാപിഡ് സെഡാന്റെ വിപണി വിജയം നിര്‍ണായകമാണ്. പുതിയ റാപിഡ് വിജയിക്കുകയാണെങ്കില്‍ അതിനെ ആധാരമാക്കിയുള്ള പുതിയ ഹാച്ച്ബാക്ക് മോഡല്‍ 2017ാമാണ്ടില്‍ വിപണി പിടിക്കും!

മഹീന്ദ്ര ഗസ്‌റ്റോ ടിവി കമേഴ്സ്യല്‍ പുറത്ത്
ഗസ്‌റ്റോ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചതിനു പിന്നാലെ വാഹനത്തിന്റെ ടെലിവിഷൻ കമേഴ്സ്യല്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. ഏറെ നാളുകളായി വിപണി കാത്തിരിക്കുന്ന വാഹനമാണിത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 43,000 രൂപയിലാണ് ഗസ്റ്റോ മോഡലുകളുടെ വില തുടങ്ങുന്നത്. രണ്ടു വേരിയന്റുകളാണ് ഗസ്‌റ്റോയ്ക്കുള്ളത്. ഉയർന്ന വേരിയൻറായ ഗസ്‌റ്റോ വിഎക്‌സിന് വില 47,000 രൂപയാണ്.

<iframe width="600" height="450" src="//www.youtube.com/embed/QglFaBZ6SDQ?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, September 30, 2014, 17:51 [IST]
English summary
The new Skoda hatchback will be based on the Rapid.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X