സ്‌കോഡയില്‍ നിന്ന് 5 എസ്‌യുവികള്‍

സ്‌കോഡ ഇന്ത്യ പുതിയ എസ്‌യുവികള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ തന്നെ ഇതെക്കുറിച്ച് വാര്‍ത്തകള്‍ കണ്ടിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. ഇത്തവണ സ്‌കോഡയില്‍ നിന്നു തന്നെയാണ് വാര്‍ത്ത പുറത്തുവരുന്നത്.

നാല് പുതിയ എസ്‌യുവികളാണ് തങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പോകുന്നതെന്നാണ് സ്‌കോഡ പറയുന്നത്. ഇവയില്‍ ഒരെണ്ണമെങ്കിലും ഫുള്‍ സൈസ് എസ്‌യുവിയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. മറ്റൊരെണ്ണം എന്‍ട്രി ലെവല്‍ എസ്‌യുവിയായിരിക്കും. മറ്റു രണ്ടെണ്ണത്തെക്കുറിച്ച് സ്‌കോഡ ഇപ്പോള്‍ ഒന്നും പറയുന്നില്ല. ഊഹിക്കാവുന്നത്, ഇവ പ്രീമിയം എസ്‌യുവികളായിരിക്കുമെന്നാണ്.

Skoda Plans Range Of New SUVs For India

ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളില്‍ തങ്ങള്‍ക്ക് മികച്ച പരിചയമുണ്ടെന്ന് സ്‌കോഡ ബോര്‍ഡ് മെമ്പറായ വേര്‍ണര്‍ എയ്‌ഷോണ്‍ ചൂണ്ടിക്കാട്ടുന്നതായി ഓട്ടോക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാരണത്താല്‍ തന്നെ സെഗ്മെന്റില്‍ വളരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. യതിയുടെ താഴം നിലപാടെടുക്കുന്ന എസ്‌യുവികള്‍ക്കാണ് ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ളതെന്നും അദ്ദേഹം മനസ്സിലാക്കുന്നുണ്ട്.

'എ പ്ലസ്' എന്ന രഹസ്യനാമത്തില്‍ ഒരു എസ്‌യുവി സ്‌കോഡ ഇതിനകം തന്നെ വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വാഹനം ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ അതേ സെഗ്മെന്റില്‍ സ്ഥാനം പിടിക്കും.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എസ്‌യുവിയുടെ പ്ലാറ്റ്‌ഫോമില്‍ നിലപാടെടുക്കുന്ന മറ്റൊരു എസ്‌യുവി കൂടി വിപണി പിടിക്കും അടുത്തു തന്നെ. ഈ വാഹനമായിരിക്കും കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് വന്നെത്തുക.

More from DriveSpark

Article Published On: Friday, March 7, 2014, 19:16 [IST]
English summary
We have heard rumors about Skoda planning to launch more SUV models before. This time over, a confirmation of sorts is coming straight from a Skoda executive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X