സ്‌കോഡ റാപിഡ് പ്രത്യേക പതിപ്പ്, അള്‍ട്ടിമ
സ്‌കോഡ റാപിഡ് സെഡാനിന്റെ പ്രത്യേക പതിപ്പ് 'അള്‍ട്ടിമ' എന്ന പേരില്‍ പുറത്തിറങ്ങി. അംബീഷന്‍ പ്ലസ്, എലഗന്‍സ് എന്നീ വേരിയന്റുകളില്‍ മാത്രമാണ് പ്രത്യേക പതിപ്പ് ലഭ്യമാവുക.
സ്‌കോഡ റാപിഡ് അള്‍ട്ടിമ പ്രത്യേക പതിപ്പിന്റെ തുടക്കവില 8.33 ലക്ഷമാണ്. ഇത് ദില്ലി എക്‌സ്‌ഷോറൂം നിരക്കാണെന്ന് ഓര്‍മിക്കുക.
നേരത്തെ പറഞ്ഞ രണ്ട് വേരിയന്റുകളുടെ പെട്രോള്‍ പതിപ്പിലും ഡീസല്‍ പതിപ്പിലും പ്രത്യേക എഡിഷന്‍ ലഭ്യമാണെന്ന് സ്‌കോഡ അറിയിക്കുന്നു.

കാഴ്ചയില്‍ ഈ പ്രത്യേക എഡിഷന് വന്നിട്ടുള്ള മാറ്റം ബോഡി ഡികാലുകള്‍ സമ്മാനിച്ചിട്ടുള്ളതാണ്. ബോഡിയുടെ വശങ്ങളിലൂടെയും റൂഫിലൂടെയും പാഞ്ഞിട്ടുള്ള റേസിംഗ് ശൈലിയിലുള്ള കറുത്ത രേഖകള്‍ കാറിന്റെ റോഡ് സാന്നിധ്യം കൂട്ടുന്ന ഘടകങ്ങളായി മാറിയേക്കാം. ബോണറ്റില്‍ നിന്നു തുടങ്ങുന്ന കറുത്ത ഇരട്ടവരകള്‍ റൂഫിലൂടെ ചെന്ന് ബൂട്ടില്‍ അവസാനിക്കുന്നു. വശങ്ങളില്‍ ഒരു രേഖ മാത്രമാണുള്ളത്.
വശങ്ങളിലെ രേഖകള്‍ ഹെഡ്‌ലാമ്പില്‍ നിന്നു തുടങ്ങി അവസാനിക്കുന്നത് 'അള്‍ട്ടിമ' സ്റ്റിക്കറിലാണ്.
ടോംടോം നാവിഗേഷന്‍ സിസ്റ്റം, പാര്‍ക്കിംഗ് സെന്‍സര്‍, റിവേഴ്‌സ് കാമറ, 7 സ്‌പോക്ക് അലോയ് വീല്‍, തുകല്‍ പൊതിഞ്ഞ സീറ്റ് കവര്‍, അള്‍ട്ടിമ ബ്രാന്‍ഡഡ് ഫ്‌ലോര്‍ മാറ്റ്, അള്‍ട്ടിമ എന്നെഴുതിയ ഡോര്‍ സില്ലുകള്‍ എന്നിവ രണ്ട് വേരിയന്റുകളിലും സ്റ്റാന്‍ഡാഡായി നല്‍കിയിരിക്കുന്നു.

അംബീഷന്‍ പ്ലസ് വേരിയന്റില്‍ പ്രൊജക്ടര്‍ ശൈലിയിലുള്ള ഹെഡ്‌ലാമ്പുകള്‍, അധിക എയര്‍ബാഗുകള്‍ എ്ന്നിവ അധികമായി ലഭിക്കും. സാങ്കേതികമായി യാതൊരു മാറ്റവും വാഹനത്തിനില്ല.
വിലകള്‍
- 1.6 എംപിഐ മാന്വൽ അംബീഷൻ പ്ലസ് - 8.33 ലക്ഷം
- 1.6 എംപിഐ ഓട്ടോമാറ്റിക് അംബീഷൻ പ്ലസ് - 9.31 ലക്ഷം
- 1.6 എംപിഐ മാന്വൽ എലഗൻസ് - 8.95 ലക്ഷം
- 1.6 എംപിഐ ഓട്ടോമാറ്റിക് എലഗൻസ് - 9.92 ലക്ഷം
- 1.6 ടിഡിഐ അംബീഷൻ പ്ലസ് - 9.40 ലക്ഷം
- 1.6 ടിഡിഐ എലഗൻസ് - 9.97 ലക്ഷം


Click it and Unblock the Notifications








