സ്‌കോഡ റോഡ്‌സൈഡ് അസിസ്റ്റന്‍സ് ശക്തിപ്പെടുത്തുന്നു
സ്‌കോഡയുടെ 24x7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം 2014 ഓഗസ്റ്റ് മാസം മുതല്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമായതായി അറിയുന്നു. രാജ്യത്തെ കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിസാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് അടുക്കാനായി സ്‌കോഡ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു വരികയാണ്.
പുതിയ പദ്ധതി പ്രകാരം സ്‌കോഡയുടെ എല്ലാ കാര്‍ മോഡലുകള്‍ക്കും റോഡ്‌സൈഡ് അസിസ്റ്റന്‍സ് ലഭിക്കും. രണ്ടുവര്‍ഷത്തെ അധിക സര്‍വീസ് ഇനി എല്ലാ മോഡലുകള്‍ക്കും നല്‍കാനാണ് പരിപാടി. ഇത് നേരത്തെ തന്നെ ഇന്ത്യയില്‍ ആവിഷ്‌കരിച്ച പദ്ധതിയാണെങ്കിലും എല്ലാ മോഡലുകളിലും ലഭ്യമായിരുന്നില്ല.

അഞ്ചു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ സര്‍വീസ് സൗകര്യം 3,233 രൂപയ്ക്ക് ലഭ്യമാണ്. അഞ്ചു വര്‍ഷത്തിന് മീതെ പ്രായമുള്ള വാഹനങ്ങള്‍ക്കാണെങ്കില്‍ 4,233 രൂപ അടയ്ക്കണം. സ്‌കോഡ നല്‍കുന്ന സര്‍വീസ് സൗകര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഇത് അത്രവലിയ തുകയല്ലെന്ന് മനസ്സിലാകും.
ബ്രേക്ഡൗണ്‍ സര്‍വീസ് ഈ പാക്കേജിലുള്‍പെടുന്നു. ഫോണ്‍വഴി ബന്ധപ്പെട്ടാല്‍ സ്‌കോഡ ആളെ പറഞ്ഞുവിടുന്നതാണ്. ചെറിയ റിപ്പയറുകള്‍ സ്‌പോട്ടില്‍വെച്ച് നടത്തിത്തരും. ഇന്ധനം, ടയര്‍ തുടങ്ങിയവയും ഈ സര്‍വീസ് വഴി എത്തിച്ചുതരും. ആവശ്യമാണെങ്കില്‍ വാഹനം കയറ്റിക്കൊണ്ടുപോകാന്‍ വണ്ടിയുമായി സ്‌കോഡ സര്‍വീസിന്റെ ആളുകളെത്തും.
രാജ്യത്തെ എല്ലാ സ്‌കോഡ ഡീലര്‍മാരില്‍ നിന്നും ഈ സര്‍വീസ് വാങ്ങാവുന്നതാണ്.


Click it and Unblock the Notifications








