സ്‌കോഡ വിഷന്‍ സി കണ്‍സെപ്റ്റ് ചിത്രം പുറത്ത്
സ്‌കോഡയുടെ പുതിയ കണ്‍സെപ്റ്റ്, വിഷന്‍ സിയുടെ ആദ്യചിത്രം പുറത്തെത്തി. കണ്‍സെപ്റ്റിന്‍രെ സ്‌കെച്ചാണ് പുറത്തുവന്നിട്ടുള്ളത്. സ്‌കോഡയുടെ തനതായ ഡിസൈന്‍ തീമിനുള്ളില്‍ നിന്നുകൊണ്ട് ആധുനികമായ സില്‍പശൈലിയെ വിദഗ്ധമായി പിന്തുരുന്നു പുതിയ വാഹനം.
ഇതൊരു 4 ഡോര്‍ കൂപെയാണ്. മാര്‍ച്ച് മാസത്തില്‍ പുതിയ കണ്‍സെപ്റ്റിന്റെ അവതരണം നടക്കും, ജനീവ മോട്ടോര്‍ ഷോയില്‍. മാര്‍ച്ച് നാലിനാണ് ജനീവ മോട്ടോര്‍ഷോ തുടങ്ങുക

വാഹനം ഫോക്‌സ്‌വാഗണിന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മിക്കുക എന്നൂഹിക്കപ്പെടുന്നു. ഈ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം നിരവധി വാഹനങ്ങള്‍ക്ക് നിലപാടുതറയായിട്ടുണ്ട് ഇതിനകം.
മുന്‍വശത്ത് അരികുകള്‍ക്ക് കൂടുതല്‍ മൂര്‍ച്ച നല്‍കിയിരിക്കുന്നതായി കാണാം. ഹെഡ്‌ലാമ്പിന്റെ ഡിസൈനും വളരെ ഷാര്‍പ്പാണ്. ത്രികോണാകൃതിയില്‍ വരുന്ന ഹെഡ്‌ലാമ്പ് ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് ഫോഗ് ലാമ്പ് ഡിസൈനും വരുന്നത്.
പത്ത് ആരങ്ങളുള്ള അലോയ് വീലാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. വീലിന് സാമാന്യത്തില്‍ കവിഞ്ഞ വലിപ്പമുണ്ട്.
സ്‌കോഡ വിഷന്‍ സി കണ്‍സെപ്റ്റിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.


Click it and Unblock the Notifications








