പുതിയ സ്‌കോഡ യതി വീഡിയോ കാണാം
സ്‌കോഡ യതിയുടെ മുഖംമിനുക്കിയ പതിപ്പിനെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ കാണാം. രണ്ട് എന്‍ജിന്‍ പതുപ്പുകളില്‍ പുതുക്കിയ യതി വരും. ഈ എന്‍ജിനുകളോട് മാന്വല്‍ ഗിയര്‍ബോക്‌സാണ് ചേര്‍ക്കുക.
വാഹനത്തിന്റെ ലോഞ്ച് നടക്കുക നടപ്പുവര്‍ഷം അവസാനത്തിലായിരിക്കും. ടൂ വീല്‍ ഡ്രൈവിലാണ് യതി വരുന്നത്.

ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പും ഇതോടൊപ്പം വരുന്നുണ്ട്. ഈ പതിപ്പിന് 2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കും. 140 പിഎസ് കരുത്താണ് ഈ എന്‍ജിന്‍ പുറത്തെടുക്കുക. ഇതില്‍ 5 സപീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. യതിയിലെ മറ്റൊരു 2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 110 പിഎസ് കരുത്ത് പകരും. ഇതോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കും.
ഓട്ടോമാറ്റിക് യതിയെക്കുറിച്ച് കുറെനാളായി കേള്‍ക്കുന്നുണ്ടെങ്കിലും വരുന്ന ദില്ലി എക്‌സ്‌പോയില്‍ ഈ വാഹനം വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. കമ്പനി മറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ വരാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സ്‌കോഡ വ്യക്തമായൊന്നും പറയാത്തതുകൊണ്ട് എനിക്കും വ്യക്തമായൊന്നും പറയാന്‍ സാധിക്കുന്നില്ല. തല്‍ക്കാലം നമുക്ക് പുതിയ സ്‌കോഡ യതിയുടെ വീഡിയോ കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/bSG5YniSnr0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








