ഗുജറാത്തില്‍ വണ്ടിയോടിക്കുമ്പോള്‍ പുകവലിച്ചാല്‍ ലൈസന്‍സ് റദ്ദാകും
ഗുജറാത്തില്‍ പുകവലിച്ചുകൊണ്ട് വണ്ടിയോടിക്കുന്നത് ലൈസന്‍സ് താൽക്കാലികമായി റദ്ദാക്കാന്‍ പോന്ന് കുറ്റമായി പ്രഖ്യാപിച്ചു. ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് ഡ്രൈവിങ്ങിനിടെയുള്ള പുകവലി ലൈസന്‍സിനെ ബാധിക്കുന്ന കുറ്റകൃത്യമായി വിവരിച്ചിരിക്കുന്നത്.
കമ്മീഷണറുടെ വിജ്ഞാപനത്തില്‍ ഇത്തരത്തിലുള്ള 19 കുറ്റകൃത്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. അമിതവേഗത, വെള്ളമടിച്ച് വണ്ടിയോടിക്കല്‍, തോന്നിയപോലെ വണ്ടി പാര്‍ക്ക് ചെയ്യല്‍, ഓവര്‍ലോഡിങ് തുടങ്ങിയ പത്തൊമ്പത് പിഴവുകളില്‍ ഒരെണ്ണം ഡ്രൈവ് ചെയ്യുമ്പോഴുള്ള പുകവലിയാണ്.

പുകവലിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാവുന്നതാണ്. ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. ഇതിനുശേഷം ലൈസന്‍സ് റദ്ദാക്കല്‍ നടപടികളിലേക്ക് നീങ്ങാന്‍ ആര്‍ടി ഉദ്യേഗസ്ഥന് അധികാരമുണാടായിരിക്കും.
വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുള്ള നിര്‍ദ്ദേശം ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








