ഓമല്ലൂരില്‍ എസ്‌കവേറ്റര്‍ ട്രക്കില്‍ കയറുന്ന വിധം
കുറച്ചുനാളുകള്‍ക്കു മുമ്പ് ഒരു മധ്യപ്രദേശുകാരന്‍ മോട്ടോര്‍സൈക്കിള്‍ തലച്ചുമടാക്കി ബസ്സിനു മുകളില്‍ കയറ്റുന്നതിന്റെ വീഡിയോ നമ്മള്‍ കണ്ടിരുന്നു. അടിസ്ഥാനസൗകര്യങ്ങളില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ നമ്മെ സൂപ്പര്‍മാന്‍ വര്‍ഗത്തില്‍ പെട്ടവരാക്കുന്നതാണ്. ഇന്ത്യയില്‍ ഇതൊരു സ്ഥിരം കാഴ്ചയാണെന്നു പറഞ്ഞാല്‍ വിദേശികള്‍ വിശ്വസിക്കണമെന്നില്ല.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ, ഇന്ത്യയുടെ ഭാഗം തന്നെയാകയാല്‍ മറ്റിടങ്ങളില്‍ സാധാരണമായി കാണുന്നത് കേരളത്തില്‍ ഇടയ്‌ക്കെങ്കിലും കാണേണ്ടതായി വരും. ഇവിടെ പത്തനംതിട്ടയിലെ ഓമല്ലൂരില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ കാണാം. ഒരു എസ്‌കവേറ്റര്‍ ക്രെയിനിന്റെയും മറ്റും സഹായമില്ലാതെ ട്രക്കില്‍ കയറുകയാണ്. വീഡിയോ കാണുക.


Click it and Unblock the Notifications








