ഹോണ്ട ഉണ്ടായത് ഒറ്റ രാത്രികൊണ്ടല്ല
റോമാനഗരം ഒരു രാത്രികൊണ്ട് പണിതതല്ല എന്നാണല്ലോ ചിലരെല്ലാം പറഞ്ഞുപരത്തിക്കൊണ്ടിരിക്കുന്നത്. വന്‍ പടയോട്ടങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയുമെല്ലാം ചരിത്രം എല്ലാ വന്‍നഗരങ്ങള്‍ക്കുമുണ്ടായിരിക്കും എന്നാണിതിനര്‍ഥം. ഇതുപോലെത്തന്നെയാകുന്നു വന്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെയും കഥ. ഐതിഹ്യങ്ങളും മിത്തുകളും ഊഹാപോഹങ്ങളുമെല്ലാം അടങ്ങിയ ഒരു ലോകമാണത്.
ഹോണ്ടയുടെ ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ കൗതുകം നിറഞ്ഞ കുറെ കാര്യങ്ങള്‍ പങ്കുവെക്കുകയാണിവിടെ.

ഹോണ്ടയും ചില കാര്യങ്ങളും
ഹോണ്ടയെക്കുറിച്ച് ചിലത്

140 ലക്ഷം എന്‍ജിനുകള്‍
ഓരോ വര്‍ഷവും 14 ദശലക്ഷം കംബുസ്റ്റിയന്‍ എന്‍ജിനുകള്‍ നിര്‍മിക്കുന്നു ഹോണ്ട!

ഫോര്‍ വീലര്‍
ഹോണ്ട പ്രല്യൂദ-യാണ് ലോകത്തിലെ ആദ്യത്തെ ഫോര്‍ വീല്‍ ഡ്രൈവ് കാര്‍ എന്നറിയാമോ?

ഹോണ്ടയും ഇസുസുവും
ഇസുസു നിര്‍മിച്ച പാസ്സ്‌പോര്‍ട് ആയിരുന്നു ഹോണ്ട ആദ്യമായി ലോഞ്ച് ചെയ്ത എസ്‌യുവി.

നോണ്‍-പ്ലഗ് കാര്‍
ലോകത്തിലെ ആദ്യത്തെ നോണ്‍ പ്ലഗ് ബാറ്ററിയാണ് ഹോണ്ട സിവിക്കിലുള്ളത്. ബാറ്ററി പുറത്തു നിന്ന് ചാര്‍ജ് ചെയ്യേണ്ട കാര്യമില്ല. കാറിന്റെ എന്‍ജിനില്‍ നിന്ന് ചാര്‍ജ് സ്വീകരിക്കാന്‍ ഈ ബാറ്ററിക്ക് സാധിക്കും.

സിവിക്കും എണ്ണരാഷ്ട്രീയവും
1970കളിലെ എണ്ണ പ്രതിസന്ധിയുടെ കാലത്താണ് ഹോണ്ട സിവിക് ലോഞ്ച് ചെയ്യുന്നത്. ലിറ്ററിന് 23 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ ഈ കാറിന് സാധിച്ചിരുന്നു. അക്കാലത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായിരുന്നു ഹോണ്ട സിവിക്.

വല്യ പുള്ളി
ജപ്പാനിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവായി മാറി ഹോണ്ട 2001ല്‍.

എട്ടാമത്തെ പുള്ളി
ലോകത്തിലെ എട്ടാമത്തെ വലിയ വാഹനനിര്‍മാതാവാണ് ഹോണ്ട. കമ്പനിയുടെ വിപണിമൂല്യം കണക്കാക്കിയാല്‍ അത് ജനറല്‍ മോട്ടോഴ്‌സിന്റെയും ഫോഡിന്റെയും ഒരുമിച്ചുകൂട്ടിയ വിപണിമൂല്യത്തിന് തുല്യമാണ്.

ആഡംബരത്തിലേക്ക്
ആഡംബര വിപണിയിലേക്ക് കടന്നുവന്ന ആദ്യത്തെ കാര്‍ നിര്‍മാതാവാണ് ഹോണ്ട എന്നു പറയാം. 1986ല്‍ പുറത്തിറങ്ങിയ അക്യൂറയാണ് ഇത് സാധ്യമാക്കിയത്.


Click it and Unblock the Notifications








