സാങ്‌യോങ് ടിവോലി: ഇക്കോസ്‌പോര്‍ടിന് സ്‌റ്റൈലന്‍ എതിരാളി

By Santheep

എക്‌സ്100 എന്ന ഒളിപ്പേരില്‍ സാങ്‌യോങ് വികസിപ്പിച്ചെടുത്ത ചെറു ക്രോസ്സോവറിന് പേരായി. ടിവോലി എന്നാണ് വാഹനത്തിന് പേര്. ഒരു ഇറ്റാലിയന്‍ നഗരത്തിന്റെ പേരാണിത്. സാങ്‌യോങ്ങില്‍ നിന്നുള്ള ഏറ്റവും ചെറിയ വാഹനമായിരിക്കും ഇത്. വിലയുടെ കാര്യത്തിലും മറ്റു സാങ്‌യോങ് വാഹനങ്ങളെ അപേക്ഷിച്ച് കുറവുണ്ടായിരിക്കും.

സാങ്‌യോങ് ടിവോലിയുടെ ഉല്‍പാദനപ്പതിപ്പ് എങ്ങനെയിരിക്കുമെന്നതിനുള്ള മറുപടിയും കമ്പനി തരുന്നുണ്ട്. സ്‌കെച്ചുകളുടെ രൂപത്തിലാണ് വിശദീകരണം.

സാങ്‌യോങ് ടിവോലി: ഇക്കോസ്‌പോര്‍ടിന് സ്‌റ്റൈലന്‍ എതിരാളി

ക്ലിക്കിനീങ്ങുക

സാങ്‌യോങ് ടിവോലി: ഇക്കോസ്‌പോര്‍ടിന് സ്‌റ്റൈലന്‍ എതിരാളി

1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിലുള്ളത്. പുതിയ എൻജിനാണിത്. ഇന്ത്യയിലെ ട്രെന്‍ഡായ 4 മീറ്റര്‍ പരിധി ഈ ക്രോസ്സോവര്‍ പാലിക്കുന്നില്ല. നാല് മീറ്ററിനെക്കാളും ഒരല്‍പം നീളക്കൂടുതല്‍ സാങ്‌യോങ് ടിവോലിക്കുണ്ടെന്നു കാണാം.

സാങ്‌യോങ് ടിവോലി: ഇക്കോസ്‌പോര്‍ടിന് സ്‌റ്റൈലന്‍ എതിരാളി

ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശം ഇപ്പോഴും ഉറപ്പായിട്ടില്ല. ചെറു എസ്‌യുവികളുടെയും ക്രോസ്സോവറുകളുടെയും വിപണി വന്‍തോതില്‍ വളരുന്ന ഇന്ത്യയില്‍ ടിവോലിക്ക് തീര്‍ച്ചയായും മികച്ച ഇടമുണ്ട്.

സാങ്‌യോങ് ടിവോലി: ഇക്കോസ്‌പോര്‍ടിന് സ്‌റ്റൈലന്‍ എതിരാളി

ആഗോളതലത്തില്‍ സാങ്‌യോങ് ടിവോലി അടുത്തവര്‍ഷം വില്‍പനയ്‌ക്കെത്തും. റിനോ ഡസ്റ്റര്‍, ഹോണ്ട വെസെല്‍, ഹ്യൂണ്ടായ് ഐഎക്‌സ്25, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ വാഹനങ്ങളാണ് സാങ്‌യോങ് ടിവോലിയുടെ ആഗോള എതിരാളികള്‍.

സാങ്‌യോങ് ടിവോലി: ഇക്കോസ്‌പോര്‍ടിന് സ്‌റ്റൈലന്‍ എതിരാളി

എന്‍ജിന്‍ സവിശേഷതകളും മറ്റും പുറത്തുവിടാന്‍ സാങ്‌യോങ് തയ്യാറായിട്ടില്ല. സ്റ്റൈലിന്‍രെ കാര്യത്തില്‍ വിപണികളില്‍ ഈ വാഹനം ഒരു ട്രെന്‍ഡായി മാറാനുള്ള സാധ്യത വലുതാണ്.

More from DriveSpark

Article Published On: Wednesday, November 26, 2014, 15:22 [IST]
English summary
Ssangyong’s Urban SUV Project X100 To Be Called Tivoli.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X