മഹീന്ദ്ര സാങ്‌യോങ് 2014 പാരിസ് മോട്ടോര്‍ഷോയിലേക്ക്

By Santheep

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാവായ സാങ്‌യോങ്ങിന് ഇന്ന് ഇന്ത്യയിലും സാന്നിധ്യമുണ്ട്. മഹീന്ദ്രയ്ക്ക് ഈ കമ്പനിയിലുള്ള നിര്‍ണായകമായ ഓഹരികളാണ് (70%) കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വഴി എളുപ്പമാക്കിയത്. സാങ്‌യോങ്ങുമായുള്ള പങ്കാളിത്തം മഹീന്ദ്രയ്ക്ക് ഉല്‍പന്നഗുണനിലവാരം കൂട്ടുന്നതിന് സഹായകമായിട്ടുമുണ്ട്.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പാരിസ് മോട്ടോര്‍ ഷോയില്‍ സാങ്‌യോങ് പുതിയ രണ്ട് കണ്‍സെപ്റ്റുകളുമായി വരുമെന്നതാണ് പുതിയ വാര്‍ത്ത. ഈയടുത്തകാലത്തായി സാങ്‌യോങ് കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളും ഡിസൈന്‍ ഫിലോസഫിയിലെ മാറ്റങ്ങളുമെല്ലാം പ്രതിഫലിപ്പിക്കുന്നവയായിരിക്കും ഈ കണ്‍സെപ്റ്റുകള്‍.

Ssangyong To Showcase 2 Concepts At 2014 Paris Motor Show

എക്‌സ്‌ഐവി എയര്‍, എക്‌സ്‌ഐവി അഡ്വഞ്ചര്‍ എന്നിങ്ങനെ കണ്‍ കണ്‍സെപ്റ്റ് മോഡലുകളാണ് പാരിസ് മോട്ടോര്‍ഷോയിലേക്കായി സാങ്‌യോങ് തയ്യാറാക്കിയിരിക്കുന്നത്. ഒക്‌ടോബര്‍ 2നായിരിക്കും വാഹനങ്ങളുടെ പ്രദര്‍ശനം നടക്കുക.

2015ല്‍ തന്നെ ഈ രണ്ട് കണ്‍സെപ്റ്റുകളും ഉല്‍പാദനത്തിലെത്തുമെന്നാണ് അറിയുന്നത്.

ഏറ്റവും പുതിയ കരിമ്പുകച്ചട്ടങ്ങളോട് അനുകൂലമായി പ്രതികരിക്കുന്ന എന്‍ജിനുകളായിരിക്കും ഈ വാഹനങ്ങളില്‍ ഘടിപ്പിക്കുക. പ്രായോഗികത, സ്‌റ്റൈല്‍, കൈകാര്യക്ഷമത തുടങ്ങിയവയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത മോഡലുകളായിരിക്കും ഇവ.

പുതുക്കിയ ഡിസൈന്‍ ഭാഷയാണ് പുതിയ സാങ്‌യോങ് കണ്‍സെപ്റ്റുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. ഇവ ഇന്ത്യയിലേക്കും വരുമെന്ന പ്രതീക്ഷിക്കാവുന്നതാണ്.

More from DriveSpark

Article Published On: Monday, September 15, 2014, 11:24 [IST]
English summary
Ssangyong will be displaying not one, they will be unveiling two new concept models at the Paris Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X