സാങ്‌യോങ് എക്‌സ്100 ജനുവരിയില്‍ വിപണിയിലെത്തും

By Santheep

സാങ്‌യോങ് എക്‌സ്100 ചെറു എസ്‌യുവി കൊറിയന്‍ വിപണിയില്‍ 2015 ജനുവരിയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വാഹനത്തെ മഹീന്ദ്ര ഇന്ത്യയിലെത്തിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. യൂറോപ്പിലും ആസ്‌ട്രേലിയയിലും ഈ വാഹനം എത്തിച്ചേരുമെന്ന് ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്.

ഫോഡ് ഇക്കോസ്‌പോര്‍ട് അടക്കമുള്ള വാഹനങ്ങളോട് എതിരിടുന്ന എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് സാങ്‌യോങ് എക്‌സ്100. ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് കഴിഞ്ഞയാഴ്ച നടന്ന പാരിസ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

സാങ്‌യോങ് എക്‌സ്100ന്റെ ഉല്‍പാദനപ്പതിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ പറയുന്നത് കണ്‍സെപ്റ്റ് പതിപ്പിന്റെ 90 ശതമാനം സവിശേഷതകളും ഉല്‍പ്പാദനപ്പതിപ്പിലുണ്ടായിരിക്കുമെന്നാണ് അറിയുന്നത്.

1.6 ലിറ്റര്‍ ശേഷുയുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും സാങ്‌യോങ് എക്‌സ്100ല്‍ ഉണ്ടായിരിക്കുക എന്നൂഹിക്കപ്പെടുന്നുണ്ട്. 6 സ്പീഡ് ഓട്ടോമാറ്റിക്-മാന്വല്‍ ട്രാന്‍സ്മിഷനുകളും വാഹനത്തിലുണ്ട്. ഫോര്‍വീല്‍ഡ്രൈവിലും ഈ എസ്‌യുവി ലഭ്യമാകും.

Ssangyong X100 Launch Date

ഏഴ് എയര്‍ബാഗുകള്‍, ഹില്‍ അസിസ്റ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് കാമറ, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സന്നാഹങ്ങള്‍ യൂറോപ്യന്‍ സാങ്‌യോങ് എക്‌സ്100ല്‍ ഉണ്ടായിരിക്കും. അന്താരാഷ്ട്രവിപണിയില്‍ ഫോഡ് ഇക്കോസ്‌പോര്‍ട്, ഹ്യൂണ്ടായ് ഐഎക്‌സ്25 തുടങ്ങിയ മോഡലുകളുമായി മത്സരിക്കും.

More from DriveSpark

Article Published On: Monday, October 13, 2014, 12:03 [IST]
English summary
Ssangyong chairman Lee Yoo-il confirmed to Car Advice that the X100 compact SUV will have its domestic market launch in January 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X