കാറുകള്‍ പഞ്ചാരയടിക്കുന്ന ആ നല്ല കാലം വരുന്നൂ!

By Santheep

മനുഷ്യര്‍ മാത്രം പഞ്ചാരയടിക്കുന്ന ലോകമാണ് നിലവിലുള്ളത്. ഇനി കാറുകളും ഇതേ പണി ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വിര്‍ജിനിയയിലെ സെല്‍-ഫ്രീ ബയോഇന്നവേഷന്‍സിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ചില പുതിയ പഠന മുന്നേറ്റങ്ങളാണ് പഞ്ചസാരയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നത്.

പഞ്ചസാരയില്‍ നിന്ന് കെമിക്കല്‍ എനര്‍ജി ഉരുത്തിരിച്ചെടുക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാറുകള്‍ പഞ്ചാരയടിക്കുന്ന ആ നല്ല കാലം വരുന്നൂ!

ചിത്രങ്ങളിലൂടെ നീങ്ങുക.

Picture credit: ColonelJohnBritt via Flick

കാറുകള്‍ പഞ്ചാരയടിക്കുന്ന ആ നല്ല കാലം വരുന്നൂ!

വളരെ വിശാലമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പഞ്ചസാര ഇലക്ട്രിക് എനര്‍ജിയുടെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ലിതിയം അയേണ്‍ ബാറ്ററികള്‍ക്ക് പകരമാകാന്‍ ഒരുപക്ഷേ പഞ്ചസാരയ്ക്ക് സാധിച്ചേക്കും. ഇലക്ട്രിക് കാറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ലിതിയം അയേണ്‍ ബാറ്ററിയുടെ നിര്‍മാണച്ചെലവ് ഭീകരമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കയറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതും ബാറ്ററി തന്നെയാണ്.

കാറുകള്‍ പഞ്ചാരയടിക്കുന്ന ആ നല്ല കാലം വരുന്നൂ!

പൂര്‍ണമായും ഓക്‌സിഡേഷന് വിധേയമാകുമെന്നത് ഒരു പ്രധാന ഗുണമായി ചൂണ്ടിക്കാട്ടുന്നു. പ്രായോഗികതലത്തില്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ പഞ്ചസാര സെല്ലുകളെ ഊര്‍ജമാക്കി മാറ്റാന്‍ കഴിയും.

കാറുകള്‍ പഞ്ചാരയടിക്കുന്ന ആ നല്ല കാലം വരുന്നൂ!

ലിതിയം അയേണിനെക്കാള്‍ നിരവധി മടങ്ങ് ഊര്‍ജം പഞ്ചസാരയിലുണ്ട്. ശാസ്ത്രജ്ഞര്‍ പറയുന്നതു പ്രകാരം ഒരു ലിതിയം അയേണ്‍ ബാറ്ററിയുടെ സമാനമായ വലിപ്പത്തിലുള്ള പഞ്ചസാര ബാറ്ററിക്ക് 15 മടങ്ങ് അധികം ഊര്‍ജം ശേഖരിച്ചുവെക്കാന്‍ സാധിക്കും. ലിതിയം അയേണ്‍ ബാറ്ററിയിലോടുന്ന കാറുകള്‍ക്കുള്ള പ്രധാന പോരായ്മയായ റെയ്ഞ്ച് കുറവ് ഇവിടെ പരിഹരിക്കപ്പെടും എന്നതാണ് നേട്ടം. ലിതിയം അയേണ്‍ ബാറ്ററിയെക്കാള്‍ പത്തു മടങ്ങ് ദൂരം സഞ്ചരിക്കാനുള്ള ഊര്‍ജം പഞ്ചസാര ബാറ്ററിയില്‍ സംഭരിക്കാം.

കാറുകള്‍ പഞ്ചാരയടിക്കുന്ന ആ നല്ല കാലം വരുന്നൂ!

നിര്‍മാണച്ചെലവിന്റെ കാര്യത്തിലും പഞ്ചസാര ബാറ്ററികള്‍ മികവുറ്റതാണ്. ലിതിയം അയേണ്‍ ബാറ്ററിയെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിര്‍മാണച്ചെലവ് മാത്രമേ ഉണ്ടാകൂ. പരിസ്ഥിതി ആഘാതം കാര്യമായി സൃഷ്ടിക്കുകയില്ല. വീണ്ടും ഊര്‍ജം സംഭരിക്കാന്‍ കഴിയും. കത്തിപ്പിടിക്കില്ല എന്നതാണ് മറ്റൊരു ഗുണം. സംഭരണത്തിന്റെ സാന്ദ്രതയുടെ കാര്യത്തിലും ഈ ബാറ്ററി മുന്നിലായിരിക്കും.

More from DriveSpark

Article Published On: Tuesday, September 2, 2014, 15:30 [IST]
English summary
A team of scientists from Cell-Free BioInnovations at Virginia Tech have successfully managed to obtain electricity from chemical energy stored in sugar substrates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X