സുസൂക്കി അല്‍വിയോ കണ്‍സെപ്റ്റ് അവതരിച്ചു
സുസൂക്കി അല്‍വിയോ സെഡാന്‍ കണ്‍സെപ്റ്റ് ബീജിഗ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ടു. സുസൂക്കിയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയില്‍ അധിഷ്ഠിതമാണ് അല്‍വിയോയുടെ രൂപകല്‍പന.
മാരുതി സുസൂക്കിയുടെ മോഡലുകളില്‍ ഭാവിയില്‍ പ്രതിഫലിക്കാനിടയുള്ള ഡിസൈന്‍ സവിശേഷതകളാണ് അല്‍വിയോ സെഡാന്‍ കണ്‍സെപ്റ്റിലുള്ളത് എന്നതിനാല്‍ ഇന്ത്യന്‍ കാര്‍ പ്രണയികള്‍ വലിയ കൗതുകത്തോടെയാണ് ഈ വാഹനത്തിന്റെ അവതരണത്തെ കാണുന്നത്.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും കാണാന്‍ ക്ലിക്കി നീങ്ങുക

നടപ്പുവര്‍ഷത്തിന്റെ രണ്ടാംമാസത്തില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഇതേ വാഹനം അവതരിപ്പിക്കപ്പെട്ടിരുന്നു. സുസൂക്കി സിയാസ് എന്ന പേരിലാണ് ഈ കണ്‍സെപ്റ്റ് ഇന്ത്യയിലവതരിപ്പിക്കപ്പെട്ടത്.

അല്‍വിയോ കണ്‍സെപ്റ്റില്‍ ചേര്‍ത്തിരിക്കുന്നത് 1.5 ലിറ്ററിന്റെ ഡിഒഎച്ച്‌സി ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനോടുകൂടി ഘടിപ്പിച്ചിരിക്കുന്നത്.

4,545 മില്ലിമീറ്റര്‍ നീളവും 1,730 മില്ലിമീറ്റര്‍ വീതിയും 1,475 മില്ലിമീറ്റര്‍ ഉയരവുമുണ്ട് ഈ വാഹനത്തിന്.

ക്രോമിയം പൂശിയ വീതിയേറിയ ഗ്രില്ലാണ് അല്‍വിയോ കണ്‍സെപ്റ്റനുള്ളത്. മാരുതി സുസൂക്കി എര്‍റ്റിഗയില്‍ കണ്ടതിനു സമാനമായ ഡിസൈന്‍ അല്‍വിയോയുടെ ഹെഡ്‌ലാമ്പില്‍ കണ്ടെത്താന്‍ കഴിയും.

എസ്എക്‌സ്4 സെഡാന് പകരക്കാരനായി ഇന്ത്യന്‍ വിപണിയിലെത്തുക അല്‍വിയോ ആയിരിക്കും. ഇന്ത്യയില്‍ വൈഎല്‍1 കണ്‍സെപ്റ്റ് എന്ന പേരില്‍ ഈ വാഹനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.


Click it and Unblock the Notifications








