ആറ് എയര്‍ബാഗോടെ സെലെരിയോ യുകെയിലേക്ക്

Written By:

സുസൂക്കി സെലെരിയോ ഹാച്ച്ബാക്ക് യുകെയില്‍ 2015 ഫെബ്രുവരി മാസത്തില്‍ ലോഞ്ച് ചെയ്യും. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന സെലെരിയോയുമായി ഡിസൈനില്‍ മാത്രമാണ് യൂറോപ്യന്‍ സെലെരിയോ സമാനത പുലര്‍ത്തുന്നത്.

ആറ് എയര്‍ബാഗുകള്‍ അടക്കമുള്ള സുരക്ഷാ സന്നാഹങ്ങള്‍ യൂറോപ്യന്‍ സെലെരിയോയ്ക്കുണ്ട്. ഈയിടെ നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഈ പതിപ്പ് 3 സ്റ്റാര്‍ റേറ്റിങ് നേടിയിരുന്നു. അലോയ് വീലുകള്‍ സെലെരിയോയുടെ എല്ലാ പതിപ്പുകളിലും നല്‍കുന്നുണ്ട്.

1 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. സെമി ഓട്ടോമാറ്റിക് പതിപ്പുകളാണ് യൂറോപ്യന്‍ വിപണിയില്‍ ഇറക്കാനുദ്ദേശിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ തരക്കേടില്ലാത്ത റേറ്റിങ് കിട്ടിയത് സുസൂക്കിയെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്. ഇത് വില്‍പനയെ സഹായിക്കുമെന്നു തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ.

23.26 കിലോമീറ്ററാണ് മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്ക് നല്‍കുന്ന മൈലേജ്.

Cars താരതമ്യപ്പെടുത്തൂ

മാരുതി സുസുക്കി സെലെരിയോ
മാരുതി സുസുക്കി സെലെരിയോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Suzuki Celerio AMT to be launched in the UK by Summer 2015, with six airbags and a new Dualjet engine.
Story first published: Friday, November 14, 2014, 18:38 [IST]
Please Wait while comments are loading...

Latest Photos