മാരുതി സെലെരിയോ ചൈനയിലേക്ക്
മാരുതി സുസൂക്കി സെലെരിയോ ഇന്ത്യയില്‍ വിപണിയിലിറങ്ങും മുമ്പേ ഹിറ്റായ വാഹനമാണ്. കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ എത്തിച്ചേര്‍ന്ന ഈ വാഹനത്തെ യൂറോപ്യന്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതികള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ ചില വാര്‍ത്തകള്‍ പറയുന്നത് സെലെരിയോ ചൈനീസ് വിപണിയിലും ഒരു കൈ നോക്കുമെന്നാണ്.
സെലെരിയോയ്ക്കായി ചൈനീസ് അധികൃതര്‍ക്കു സമര്‍പ്പിച്ച പേറ്റന്റ് അപേക്ഷ ലീക്കായതോടെയാണ് ഇക്കാര്യം വെളിച്ചത്തു വന്നത്.

സെലെരിയോയെ സുസൂക്കി നിര്‍മിച്ചത് ആഗോളവാഹനമായിട്ടാണ്. ലോകത്തിലെ വിവിധ വിപണികളില്‍ സെലെരിയോയെ എത്തിക്കുമെന്ന് സുസൂക്കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുന്‍പ് ഇതേ സ്ഥാനം കൈയടക്കിയിരുന്നത് സുസൂക്കി എ-സ്റ്റാര്‍ ഹാച്ച്ബാക്കായിരുന്നു. ആള്‍ട്ടോ എന്ന പേരില്‍ നിരവധി വിദേശവിപണികളില്‍ എ സ്റ്റാര്‍ ഹാച്ച്ബാക്ക് വിറ്റഴിക്കപ്പെട്ടിരുന്നു.
ചൈനയില്‍ വില്‍ക്കാന്‍ പോകുന്ന സെലെരിയോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും പുലര്‍ത്തുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. സുസൂക്കി നേരിട്ടാണ് ഈ വാഹനം ചൈനയിലെത്തിക്കുക.
ഇന്ത്യന്‍ പതിപ്പിനുള്ള 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും ചൈനീസ് സെലെരിയോയിലും ഉപയോഗിക്കുക.
മനസ്സിലാക്കാന്‍ കഴിയുന്നതു പ്രകാരം, ഇന്ത്യന്‍ സെലെരിയോയിലുപയോഗിക്കുന്ന ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സംവിധാനം ചൈനീസ് പതിപ്പിലും വരുമെന്നുറപ്പിക്കാം.


Click it and Unblock the Notifications








