സെലെരിയ്ക്ക് ക്രാഷ് ടെസ്റ്റില്‍ 3 സ്റ്റാര്‍ റേറ്റിങ്

By Santheep

യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിന് 3 സ്റ്റാര്‍ റേറ്റിങ് ലഭിച്ചു. യൂറോപ്യന്‍ മാനദണ്ഡങ്ങളനുസരിച്ച് നിര്‍മിച്ച സെലെരിയോ ഹാച്ച്ബാക്കാണ് ടെസ്റ്റില്‍ മികച്ച റേറ്റിങ്ങി നേടിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ നേടിയ നിരവധി ഹാച്ച്ബാക്കുകള്‍ യൂറോപ്യന്‍ വിപണിയിലുണ്ടെങ്കിലും ഈ റേറ്റിങ് തരക്കേടില്ലാത്തതായാണ് കണക്കാക്കപ്പെടുന്നത്.

യൂറോപ്യന്‍ വിപണിയില്‍ വാഹനം ഇറക്കുന്നതിനു മുമ്പായി കര്‍ശനമായ ക്രാഷ് ടെസ്റ്റുകളിലൂടെ കടന്നുപോകണം. ഇതില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന വാഹനങ്ങള്‍ക്കു മാത്രമേ വിപണിയിലിറങ്ങാന്‍ സാധിക്കൂ.

Suzuki Celerio Secures 3-Star Rating In Euro NCAP Test

ഇന്ത്യന്‍ സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ചു നിര്‍മിച്ച സ്വിഫ്റ്റ് മോഡല്‍ ക്രാഷ് ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ടത് ഈയിടെയാണ്. ഇത് മാരുതിക്ക് വിപണിയില്‍ ക്ഷീണമൊന്നും വരുത്താനിടയില്ലെങ്കിലും പൊതുവില്‍ അപമാനകരമായിട്ടുണ്ട്. ഇതിനിടെയാണ് സെലെരിയോയുടെ ക്രാഷ് ടെസ്റ്റ് വാര്‍ത്തകള്‍ വരുന്നത്. യൂറോപ്യന്‍ നിലവാരത്തിലുള്ള വാഹനമാണെങ്കിലും സുസൂക്കിക്ക് ഇതൊരു ആശ്വാസമാണ്.

സുസൂക്കി സെലെരിയോ നടപ്പുവര്‍ഷം ഡിസംബര്‍ മുതല്‍ യൂറോപ്പില്‍ ലഭ്യമാകും. ഇന്ത്യയില്‍ ലഭ്യമായ സെലെരിയോയുടെ അതേ സൗന്ദര്യസവിശേഷതകളാണ് യൂറോപ്യന്‍ പതിപ്പിലുമുള്ളത്. 1.0 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍ വാഹനത്തോടു ചേര്‍ക്കും. 67 കുതിരശക്തിയും 90 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്. ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജാണ് വാഹനം പകരുക.

Article Published On: Tuesday, November 11, 2014, 18:48 [IST]
English summary
Suzuki Celerio secures 3 star rating in Euro NCAP test.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X